Story Dated: Tuesday, March 17, 2015 05:46
തിരുവനന്തപുരം: ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കര സീറ്റ് ആവശ്യപ്പെടുമെന്ന് ആര്‍.എസ്.പി. അരുവിക്കര സീറ്റിന് പുറമെ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനവും പാര്‍ട്ട് ആവശ്യപ്പെടുമെന്ന് ആര്‍.എസ്.പി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി. ആര്‍.എസ്.പി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എ.എ അസീസ് മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇക്കര്യം യു.ഡി.എഫ് നേതാക്കളുമായി നടത്താനിരിക്കുന്ന ഉഭകയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെടും. സിറ്റിങ് സീറ്റ് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ട് ഉണ്ടാകും ഇക്കാര്യം ആര്‍.എസ്.പി മനസിലാക്കുന്നുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര സീറ്റ് ലഭിക്കാത്ത പക്ഷം വരുന്ന നിയമഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെടമെന്നും ആര്‍.എസ്.പി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇടതു മുന്നണിയിലായിരുന്നപ്പോള്‍ ആര്‍.എസ്.പി മത്സരിച്ചിരുന്ന സീറ്റാണ് അരുവിക്കര.
പാര്‍ട്ടിക്ക് ഒരു എം.എല്‍.എ. എന്ന സാഹചര്യം മാറി. ഇപ്പോള്‍ മൂന്ന് എം.എല്‍.എ മാരാണ് പാര്‍ട്ടിക്കുള്ളതെന്ന് എ.എ അസീസ് പറഞ്ഞു. എങ്കിലും വേണ്ട പ്രാതിനിധ്യം സര്‍ക്കാരില്‍നിന്ന് ആര്‍.എസ്.പിക്ക് ലഭിച്ചിട്ടില്ല. ഗണേശ് മുന്നണിയില്‍ നിന്ന് പോയി, ഇപ്പോള്‍ സര്‍ക്കാരിന് നിലനിര്‍ത്തുന്നത് ആര്‍.എസ്.പിയാണ് ഈ സാഹചര്യത്തില്‍ അരുവിക്കര സീറ്റ് വിട്ടു നല്‍കണമെന്ന് ഉഭയകക്ഷി യോഗത്തില്‍ പാര്‍ട്ടി ആവശ്യപ്പെടും. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ യു.ഡി.എഫ് നേതൃത്ത്വത്തെ അറിയിക്കാന്‍ ഷിബു ബേബി ജോണ്‍, എ.എ. അസീസ്, എന്‍. കെ പ്രേമചന്ദ്രന്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയതായും ആര്‍.എസ്.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
from kerala news edited
via IFTTT