121

Powered By Blogger

Tuesday, 17 March 2015

ഉത്തമവില്ലനും ഒ.കെ കണ്‍മണിയും ഏപ്രില്‍ 10ന്‌











കോളിവുഡിന്റെ ഡിഡെയായ ഏപ്രില്‍ പത്തിന് മണിരത്‌നം ചിത്രവും കമല്‍ഹാസന്‍ സിനിമയും ഏറ്റുമുട്ടുന്നു. ഉലകനായകന്‍ കമല്‍ഹാസന്റെ ഉത്തമ വില്ലനും മണിരത്‌നത്തിന്റെ ദുല്‍കര്‍-നിത്യ ജോഡി ചിത്രമായ ഒ.കെ കണ്‍മണിയും എത്തുമ്പോള്‍ വന്‍ മത്സരം തന്നെയാകും തിയേറ്ററില്‍ കാണുക.

ഒ.കെ കണ്‍മണി ഏപ്രില്‍ 14നാണ് ആദ്യം റിലീസ് നിശ്ചയിച്ചത്. എന്നാല്‍ വിതരണക്കാര്‍ റിലീസ് നാല് ദിവസം നേരത്തെയാക്കി. കന്നട നടനും കമല്‍ഹസന്റെ ഉറ്റ സുഹൃത്തുമായ രമേശ് അരവിന്ദ് ഒരുക്കിയ ഉത്തമവില്ലന്‍ ആദ്യം മാര്‍ച്ച് അവസാനം റിലീസ് തീരുമാനിച്ചത് മാറ്റിയാണ് ഏപ്രില്‍ പത്തിലേക്ക് ആക്കിയത്.





ഇതാദ്യമായല്ല മണിരത്‌നത്തിന്റെയും കമല്‍ഹാസന്റെയും സിനിമകള്‍ ഒരേദിവസം പ്രദര്‍ശനത്തിനെത്തുന്നത്. 1991 ല്‍ ദിപാവലിക്ക് ദളപതിയും ഗുണയും എത്തിയെങ്കില്‍ 2013 ഫിബ്രവരിയില്‍ അത് കടലും വിശ്വരൂപവുമായിരുന്നു.









from kerala news edited

via IFTTT

Related Posts:

  • സണ്ണി ലിയോണിന്റെ ഏക് പഹേലി ലീല വരുന്നു ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ഏക് പഹേലി ലീല പ്രദര്‍ശനത്തിന് തയാറായി. സണ്ണി ലിയോണ്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ബോബി ഖാനാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഒരു… Read More
  • അരവിന്ദന്‍ ഓര്‍മ്മയായിട്ട് 24 വര്‍ഷം ചെറിയ ലോകത്തെ വലിയ സംവിധായകനും കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ജി.അരവിന്ദന്‍ ഓര്‍മയായിട്ട് മാര്‍ച്ച് 15ന് 22 വര്‍ഷം. ചിന്ത രവി 1991ല്‍ എഴുതിയ ഓര്‍മ ഇവിടെ പുന:പ്രസിദ്ധപ്പെടുത്തുന്നു. അരവിന്ദന്റെയും ചിന്ത രവിയുടെയും ഓര്‍മ… Read More
  • ഭര്‍തൃ പീഡനം: നടി രതി അഗ്നിഗോത്രി പോലീസില്‍ പരാതി നല്‍കി മുംബൈ: ഭര്‍ത്താവിനെതിരെ പരാതിയുമായി ബോളിവുഡ് നടി രതി അഗ്നിഹോത്രി രംഗത്ത്. തന്നെ മാനസികമായും ശാരീരികമായും ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് അവര്‍ മുംബൈ വോര്‍ളി പോലീസ് സ്‌റ്റേഷനില്‍ ശനിയാഴ്ച പരാതി നല്‍കിയത്… Read More
  • എന്നും എപ്പോഴും മാര്‍ച്ച് 27ന്: ഭാസ്‌കര്‍ ദി റാസ്‌കല്‍ വിഷുവിന്‌ മലയാളത്തില്‍ സൂപ്പര്‍താരചിത്രങ്ങളുടെ റിലീസ് വരവായി. മോഹന്‍ലാല്‍ ചിത്രം എന്നും എപ്പോഴും മാര്‍ച്ച് 27ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ വിഷു ദിനമായ ഏപ്രില്‍ 14 ന് പ്രദര്‍ശനത്തിനെത്തും.സത്യന്‍ അന്ത… Read More
  • സമുദ്രക്കനി അധോലോക രാജാവാകുന്നു സമുദ്രക്കനിയെ ഇനി അധോലോകരാജാവായി കാണാം. വിശാല്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് സമുദ്രക്കനി മധുര ആസ്ഥാനമായുള്ള അധോലോക നേതാവായി അഭിനയിക്കുന്നത്. ഇതുവരെ കാണാത്ത പുതിയൊരു ഗെറ്റപ്പിലാകും സമുദ്രക്കനി ചിത്രത്തില്‍ പ്രത്യക്… Read More