Story Dated: Saturday, December 6, 2014 08:21
ലണ്ടന്‍: ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ എന്ന ബഹുമതി സ്വന്തം പേരില്‍ കുറിച്ച കെയ്‌ത്ത് മാര്‍ട്ടിന്‍ അന്തരിച്ചു. നിമോണിയയെ തുടര്‍ന്നായിരുന്നു അന്ത്യം. 450 കിലോഗ്രാം ഭാരമുണ്ടായിരുന്ന കെയ്‌ത്ത് അമിതഭാരം മൂലം നടക്കാന്‍ പോലുമാകാതെ ലണ്ടനിലെ വസതിയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇരുപത് വയസുവരെ സാധാരണ ഭാരമായിരുന്നു കെയ്‌ത്തിന്റേത്. എന്നാല്‍ അമ്മയുടെ മരണം എല്ലാം തകര്‍ത്തു. ഡിപ്രഷന്‍ ബാധിച്ച കെയ്‌ത്ത് ക്രമം തെറ്റിയ ഭക്ഷണരീതിക്ക് അടിമപ്പെടുകയായിരുന്നു.
തൊഴില്‍ രഹിതനായ ഇയാള്‍ കൂടുതല്‍ സമയവും ഭക്ഷണത്തിനും വീഡിയോ ഗെയിമുകള്‍ക്കും ടിവി കാണുന്നതിനുമായി ചിലവഴിച്ചു. കൂടാതെ വിഷാദ രോഗവും കെയ്‌ത്തിന്റെ ശരീരത്തെ അമിതമായി വളര്‍ത്തി. ദിവസവും 20,000 കലോറി ഭക്ഷണം അകത്താക്കിയിരുന്ന കെയ്‌ത്ത് രണ്ട് ലിറ്റര്‍ ശീതള പാനീയവും അകത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ശസ്‌ത്രക്രീയയിലൂടെ ശരീരത്തിന്റെ പകുതി ഭാരം കുറച്ചിരുന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ ഇയാളില്‍ നിമോണിയ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
from kerala news edited
via IFTTT