ഫോക്കസ് കുവൈത്ത് മേഖല ക്ലാസ്സ് സംഘടിപ്പിച്ചു
Posted on: 06 Dec 2014
കുവൈത്ത്: അംഗങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസൈനിംഗ് രംഗത്തെ സോഫ്റ്റ്‌വെയറായ ''റിവിറ്റ് ''(ബിം), ഓട്ടോ കാഡ്, ത്രീഡി മാക്‌സ് എന്നിവയില്‍ ക്ലാസ്സുകള്‍ നടത്തി. '' മങ്കഫ് കല സെന്ററില്‍ സലിം രാജ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. അനില്‍ കെ.ബി, സുനില്‍ കുമാര്‍, രതീഷ് കുമാര്‍, സൈമണ്‍ ബേബി എന്നിവര്‍ സംസാരിച്ചു, രതീഷ് കുമാര്‍, അബ്ദുല്‍ റഷീദ്, സി.ഒ.കോശി, പ്രസന്നകുമാര്‍, സാം തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ച് മോന്‍സി കെ മാത്യു, മാത്യു സക്കറിയ, സിറാജ് ഇസ്മായില്‍, ഷിബു സാമുവേല്‍, ബിനു പി.ഡി, ശ്യാം കുമാര്‍, തമ്പി ലൂക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പി.സി.ഹരീഷ്
from kerala news edited
via IFTTT