121

Powered By Blogger

Saturday, 6 December 2014

തനിച്ച്‌ താമസിക്കുന്ന ദളിത്‌ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി











Story Dated: Sunday, December 7, 2014 12:11


കാസര്‍കോട്‌: തനിച്ച്‌ താമസിക്കുന്ന ദളിത്‌ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. കുമ്പള ശൂരംവയല്‍ അംബേദ്‌ക്കര്‍ കോളനിയില്‍ താമസിക്കുന്ന അമിത നായിക്‌(30) ആണ്‌ മരിച്ചത്‌. അമിതയുടെ അമ്മ അംബ അസുഖം ബാധിച്ച്‌ ഒരു മാസം മുമ്പ്‌ മരിച്ചിരുന്നു. 12 വര്‍ഷമായി അമ്മയും മകളും കോളനിയില്‍ താമസിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ വീടിന്റെ മുന്‍വശത്തെയും പിറകുവശത്തെലും വാതിലുകള്‍ തുറന്നിട്ട നിലയില്‍ കണ്ടുവെങ്കിലും അമിതയെ കാണാഞ്ഞതിനെ തുടര്‍ന്ന്‌ അയല്‍വാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ്‌ അടുക്കള ഭാഗത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന്‌ കുമ്പള പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം നടത്തി.










from kerala news edited

via IFTTT