121

Powered By Blogger

Saturday, 6 December 2014

പക്ഷിപ്പനി : ഇറച്ചിയും മുട്ടയും കഴിക്കാം











Story Dated: Sunday, December 7, 2014 12:49


ചങ്ങനാശ്ശേരി: പക്ഷിപനി ഭീതി വേണ്ടെന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സുജിത്‌ കുമാര്‍. ചങ്ങനാശ്ശേരിയിലും, പ്രാന്തപ്രദേശങ്ങളായ പറാല്‍, വിളക്കുമരം മേഖലകളില്‍ പക്ഷിപ്പനി സ്‌ഥിതികരിക്കപ്പെട്ടെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ മീഡിയാവില്ലേജില്‍ സംഘടിപ്പിച്ച ജനകീയ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. സുജിത്‌ കുമാര്‍.


മുട്ടയും ഇറച്ചിയും നല്ലതുപോലെ പാചകം ചെയ്‌ത്‌ ഭക്ഷിച്ചാല്‍ രോഗബാധ ഉണ്ടാവുകയില്ലെന്നും, പാചകകാര്യങ്ങളില്‍ ഇടപെഴകുന്നവര്‍ ശുചിത്വകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വയ്‌ക്കണമെന്നും , അദ്ദേഹം പറഞ്ഞു. പകര്‍ച്ച പനിയോടനുബന്ധിച്ച്‌ പക്ഷിവര്‍ഗങ്ങളെ നശിപ്പിക്കുന്നത്‌ ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി പ്രതിരോധ നിബന്ധനകള്‍ പാലിച്ചാണ്‌. ജനിതക മാറ്റം വഴി വൈറസുകള്‍പുതിയ രൂപവും ഭാവവും നേടിയാല്‍ അത്‌ പ്രതിരോധികരിക്കാന്‍ കഴിയാത്ത രീതിയില്‍ മാറുമെന്നുളളതുകൊണ്ടാണ്‌ മുന്‍കരുതല്‍ നടപടികളെന്നും, അദ്ദേഹം കൂട്ടിചേര്‍ത്തു.


ജനകീയ സദസ്സ്‌ സി.എഫ്‌. തോമസ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. പക്ഷിപനിക്കെതിരായി സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിക്കുന്നത്‌ രോഗഭീതിയും ശാസ്‌ത്രീയഅടിസ്‌ഥാനമില്ലാത്ത പ്രചരണങ്ങളും തളളികളയുവാന്‍ കാരണമയാതായി സി.എഫ്‌. തോമസ്‌ എം.എല്‍.എ പറഞ്ഞു. വാഴപ്പളളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാഖി കലേഷ്‌ അദ്ധ്യക്ഷത വഹിച്ചു. ഡോ.അര്‍.ശശികുമാര്‍, ഡോ.വിനു.വി, ഫാ.സെബാസ്‌റ്റ്യന്‍ പുന്നശ്ശേരി, സിബിച്ചന്‍ തരകന്‍ പറമ്പില്‍, അഡ്വ.ടോമി കണയംപ്ലാക്കല്‍ .വി,ജെ. ലാലീ, കെ.വി. പിന്‍ രാജ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT