121

Powered By Blogger

Saturday, 6 December 2014

ജൈവഗ്രാമം പദ്ധതിക്ക്‌ തുടക്കമായി











Story Dated: Sunday, December 7, 2014 12:12


ആനക്കര: ആനക്കര പഞ്ചായത്തിനെ ജൈവ ഗ്രാമ മാക്കുന്നതിന്റെ ആദ്യഘട്ടമായി ജീവാണു കുമിള്‍ നാശിനികള്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ തുടക്കമായി. പട്ടാമ്പി കൃഷി ഓഫീസര്‍ ആശനാഥ്‌ കര്‍ഷകര്‍ക്ക്‌ ക്ലാസെടുത്തു. ആത്മയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക വയല്‍ പദ്ധതിയോടനുബന്ധിച്ചാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാന്റ്‌ ഹെല്‍ത്ത്‌ മാനേജ്‌ മെന്റില്‍ നിന്നാണ്‌ ട്രൈകോഡര്‍മയുടെ ഉത്‌പാദനത്തിനാവശ്യമായ മാതൃകള്‍ച്ചര്‍ എത്തിച്ചത്‌. അടുത്ത സീസണില്‍ പഞ്ചായത്തിലേക്കാവശ്യമായ ട്രൈകോഡര്‍മ മുഴുവനായും ഇവിടെ തന്നെ ഉത്‌പാദിപ്പിക്കുകയാണ്‌ ലക്ഷ്യം.


ആത്മ സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ വിപണനം നടത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന്‌ ആത്മ പ്രോജക്‌ട് ഡറക്‌ടര്‍ പറഞ്ഞു. മനോജ്‌, സി.പി. രമ്യ, സീന, മഹേഷ്‌ എന്നിവര്‍നേതൃത്വം നല്‍കി. ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. കാര്‍ത്യായനി ഉദ്‌ഘാടനം ചെയ്‌തു. ജൈവ കൃഷി കിറ്റുകളുടെ വിതരണം കെ.വി. ഉഷ നിര്‍വ്വഹിച്ചു. എം.ടി. വത്സല അധ്യക്ഷത വഹിച്ചു. ആനക്കര കൃഷി ഓഫീസര്‍ ജോസഫ്‌ ജോണ്‍തേറാട്ടില്‍, പരമേശ്വരന്‍കുട്ടി, പി. രാധ, യു.പി. രവീന്ദ്രനാഥ്‌, സജിത്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT