121

Powered By Blogger

Saturday, 6 December 2014

പത്തനംതിട്ട വില്ലേജില്‍ പിരിച്ചെടുക്കാനുള്ളത്‌ 1.38 കോടി











Story Dated: Sunday, December 7, 2014 12:16


പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എല്ലാത്തരത്തിലും ജനങ്ങളെ പിഴിയാന്‍ തയാറെടുക്കുമ്പോള്‍, ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ ഒന്നു കൊണ്ടു മാത്രം സര്‍ക്കാരിന്‌ ലഭിക്കാതെ പോകുന്നത്‌ ശതകോടികള്‍.


പത്തനംതിട്ട വില്ലേജില്‍ നിന്നു മാത്രം നികുതി- റവന്യൂ റിക്കവറി ഇനങ്ങളിലായി പിരിച്ചെടുക്കാനുള്ളത്‌ 1,38,29,772 രൂപയാണെന്ന്‌ വിവരാവകാശ രേഖ പറയുമ്പോള്‍ വെളിവാകുന്നത്‌ ഉദ്യോഗസ്‌ഥരുടെ കനത്ത അനാസ്‌ഥയാണ്‌. ഇതില്‍ 7. 84 ലക്ഷം നഗരസഭയിലെ നാലു കൗണ്‍സിലര്‍മാരുടെ മാത്രമാണ്‌.


വസ്‌തു നികുതിയിനത്തിലും റവന്യൂ റിക്കവറി ഇനത്തിലും പിരിച്ചെടുക്കാനുള്ള തുക സംബന്ധിച്ചും ഇതില്‍ രാഷ്ര്‌ടീയക്കാരും ജനപ്രതിനിധികളുംഎത്രയുണ്ടെന്നും ആരാഞ്ഞ്‌ വിവരാവകാശ പ്രവര്‍ത്തകനായ റഷീദ്‌ ആനപ്പാറ വില്ലേജ്‌ ഓഫീസര്‍ക്ക്‌ നല്‍കിയ അപേക്ഷയ്‌ക്ക്‌ ലഭിച്ച മറുപടിയിലൂടെയാണ്‌ വിവരങ്ങള്‍ വെളിച്ചത്തു വന്നിരിക്കുന്നത്‌.

വസ്‌തു നികുതിയിനത്തില്‍ 86,814 രൂപയും, റവന്യൂ റിക്കവറിയിനത്തില്‍ 1,35,15,235 രൂപയും കെട്ടിട നികുതിയിനത്തില്‍ 71,762 രൂപയും, ആഡംബര നികുതി ഇനത്തില്‍ 10,000 രൂപയും തോട്ടം നികുതിയിനത്തില്‍ 235 രൂപയും മറ്റിനങ്ങളിലൂടെ 1,45,726 രൂപയും ഉള്‍പ്പടെ ആകെ 1,38,29,755 രൂപയാണ്‌ വില്ലേജ്‌ അധികൃതര്‍ പിരിച്ചെടുക്കാനുള്ളത്‌. ജനപ്രതിനിധികളും രാഷ്ര്‌ടീയക്കാരുമായി വില്ലേജ്‌ ഓഫീസില്‍ കുടിശിക വരുത്തിയിട്ടുള്ളത്‌ നിലവിലുള്ള കൗണ്‍സിലിലെ രണ്ടു കൗണ്‍സിലര്‍മാരാണ്‌.


മൂന്നു കൗണ്‍സിലര്‍മാരാണ്‌ റവന്യൂ റിക്കവറിയായുള്ള തുക അടയ്‌ക്കേണ്ടിയിരുന്നത്‌. ഇതില്‍ ഒരാള്‍ മരിച്ചു. അടുത്തിടെ അന്തരിച്ച കൗണ്‍സിലര്‍ അനില്‍ മണ്ണില്‍ 1,11,272 രൂപയാണ്‌ റവന്യൂ റിക്കവറി ഇനത്തില്‍ അടയ്‌ക്കാനുള്ളത്‌.

മറ്റു കൗണ്‍സിലര്‍മാരായ മുണ്ടുകോട്ടയ്‌ക്കല്‍ സുരേന്ദ്രന്‍ 4,51,090 രൂപയും, പൊന്നമ്മ ശശി 1,63,309 രൂപയും ജാസിംകുട്ടി 59022 രൂപയുമാണ്‌ റവന്യൂ റിക്കവറി ഇനത്തില്‍ അടയ്‌ക്കാനുള്ളത്‌.


ആകെയുള്ള 1,38,29,772 രൂപ പിരിച്ചെടുക്കാന്‍ വില്ലേജ്‌ അധികൃതര്‍ എന്തു നടപടി സ്വീകരിച്ചു എന്ന അപേക്ഷകന്റെ ചോദ്യത്തിന്‌ കുടിശികക്കാരെ നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെടുന്നുണ്ട്‌ എന്നാണ്‌ വില്ലേജ്‌ ഓഫീസര്‍ നല്‍കിയിരിക്കുന്ന മറുപടി










from kerala news edited

via IFTTT