ക്രിസ്തുമസ് കരോള്‍ ഗാനാലാപനം , തിരുപ്പിരവിയെ അനുസ്മരിപ്പിക്കുന്നചിത്രീകരണം ,നൃത്തന്രിത്യങ്ങള്‍, കോമഡി സ്‌കിറ്റുകള്‍, ഗാനമേള എന്നിവ നടന്നു . സാന്റാക്ലോസസിന്‍റെ സന്ദര്‍ശനം കുട്ടികള്‍ക്ക് കൗതുകമുണര്‍ത്തി. ചടങ്ങ് ഓര്‍മ്മ പ്രസിഡന്റ് ശ്രി ലിജോ ചാക്കോ ഭദ്രദീപം കൊളുത്തി ഉത്ഖാടനം ചെയ്തു,ജിന്‍സ് തോമസ് ,അജു ഫിലിപ്പ്, റിന്‌ടോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഇന്റര്‍നാഷണല്‍ സ്ടുടെന്റ്‌റ് സ്‌കോളര്‍ഷിപ് ഓര്‍മ്മ സെക്രട്ടറി ശ്രി ടോം ജെയിംസ്, കുമാരി പൂജ തബി , മെര്‍ലിന്‍ ജെസ്സോ എബ്രഹാം എന്നിവര്‍ക്ക് നല്‍കി. ശ്രി അലക്‌സാന്ടര്‍ ജോര്‍ജ് കീ സ്‌റ്റ്രൊക്‌സ് ഇന്റര്‍നാഷണലാണ് ഈ സ്‌കോളര്‍ഷിപ് സ്‌പൊണ്‍സര്‍ ചെയ്തത്.
കലാപരിപാടികള്‍ക്ക് ശ്രി: ശിവ ശങ്കര്‍ , സന്തോഷ് മേക്കര, ഷെല്ലി ജോയ്, ജെറിന്‍ നീറ്റുകാട്ട്, ബിജു കിഴക്കെപുറത്ത്, സജി നഞ്ഞിലതല്‍, ഷിനോ തകിടിയേല്‍, ശ്രിമതി: ഷിന്‍സ്, ജെസ്സി ലിജോ, ദിവ്യ ലിന്‌ടോ,സിമി സജിലാല്‍ എന്നിവര്‍ നേതൃതം നല്‍കി . കലാപരിപാടികള്‍ക്ക് ശേഷം ക്രിസ്തുമസ് ഡിന്നറും നടന്നു.
വാര്‍ത്ത അയച്ചത്: ഷിബു കിഴക്കേക്കുറ്റ്
from kerala news edited
via IFTTT