പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, വൈസ് പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി എല്‍സി ജൂബ്, ട്രഷറര്‍ റീത്താ മണലില്‍, ജോയിന്റ് സെക്രട്ടറി ജിജോ ആന്റണി, ജോയിന്റ് ട്രഷറര്‍ വിന്‍സന്റ് അക്കക്കാട്ട് എന്നിവരെയും, എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് സണ്ണി പൌലോസ്, എം.എ. മാത്യു (വാവച്ചന്‍) സാജന്‍ തോമസ്, ജോസ് അക്കക്കാട്ട്, തോമസ് അലക്‌സ്, മാത്യു വര്‍ഗീസ് (സന്തോഷ്), ജോസഫ് ചാക്കോ (സിബി), സന്തോഷ് മണലില്‍, സ്റ്റീഫന്‍ തേവര്‍ക്കാട്ട്, ഡാനിയല്‍ വര്‍ഗീസ്, നെവിന്‍ മാത്യു, സന്തോഷ് വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ, ഓഡിറ്ററായി ജോസ് മാത്തുണ്ണിയേയും, അഡ്വൈസറി ബോര്‍ഡിലേക്ക് ജി.കെ. നായര്‍, മാത്യു മാണി, സിജി ജോര്‍ജ്, ജേക്കബ് ചൂരവടി, ജൂബ് ഡാനിയല്‍ എന്നിവരെയും തെരഞ്ഞെടുത്തു. വുമണ്‍സ് ഫോറത്തിലേക്ക് റേച്ചല്‍ മാത്യു, ലിന്‍സി ജോസഫ്, ഓമന ജി.കുറുപ്പ് എന്നിവരെയും യുത്ത് റെപ്രസന്ററ്റീവ്മാരായി ജാസ്മിന്‍ സണ്ണി, ആല്‍ബര്‍ട്ട് പറമ്പി, ജോര്‍ഡന്‍ സണ്ണി, ജയ് നാഥ് കുറുപ്പ്, റീന തേവര്‍മഠം എന്നിവരെയും തെരഞ്ഞെടുത്തു. സണ്ണി കല്ലൂപ്പാറ അടുത്ത രണ്ടു വര്‍ഷത്തെ എക്‌സ് ഒഫിഷ്യോ ആയി പ്രവര്‍ത്തിക്കും.
ഗോപിനാഥ് കുറുപ്പ് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും മാര്‍ക്ക് തുടര്‍ന്ന് വരുന്ന ഐ ഫോര്‍ ദി ബ്ലൈന്‍ഡ് എന്ന ജീവകാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമം തുടരുമെന്നും പ്രസ്താവിച്ചു. യുത്ത് ഫോറം നടത്തിവരുന്ന വോളിബോള്‍, ബാഡ്മിന്റന്‍ എന്നിവ കൂടാതെ ബാസ്‌കറ്റ് ബോള്‍ ടീം കൂടി ആരംഭിക്കുവാന്‍ നടപടി എടുക്കുകയും സീനിയര്‍ സിറ്റിസണ്‍ ഫോറം, വുമന്‍സ് ഫോറം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത അയച്ചത്: മൊയ്തീന്‍ പുത്തന്‍ചിറ
from kerala news edited
via IFTTT