Story Dated: Wednesday, December 24, 2014 02:19

വഡോദര: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ യൂസഫ് പഠാന് കളികാണാനെത്തിയ യുവാവിന്റെ മുഖത്തടിച്ചു. റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബറോഡയും ജമ്മുകാശ്മീരും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം.
ജമ്മു കശ്മീരിനെതിരെ ബാറ്റ് ചെയ്യുകയായിരുന്ന യൂസഫ് പഠാനെയും ഒപ്പം ക്രീസിലുണ്ടായിരുന്ന അമ്പാട്ടി റായിഡുവിനെയും കാണിയായ യുവാവ് കുകി വിളിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് രോക്ഷാകുലനായ യൂസഫ് ഡ്രസിംഗ് റൂമിലെത്തിയ ഉടന്‍ കാണിയെ മുറിയിലേക്ക് വിളിപ്പിക്കുകയും, രണ്ട് പ്രാവശ്യം മുഖത്തടിക്കുകയുമായിരുന്നുവെന്ന് ബറോഡ ക്രിക്കറ്റ് അസോസിഷേന് സെക്രട്ടറി സ്നേഹല്‍ പരീഖ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പഠാന്റെ സഹോദരനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഇര്ഫാന് പഠാന് എത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. യുവാവിന്റെ അടുത്ത ബന്ധു ക്ഷമ ചോദിച്ചതോടെ പ്രശ്നം പരിഹരിച്ചു. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ബി.സി.സി.ഐക്ക് അയച്ചതായി സ്നേഹല്‍ പരീഖ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ബി ജെ പിയ്ക്ക് ഇനിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും: നരേന്ദ്ര മോഡി Story Dated: Friday, April 3, 2015 07:29ബംഗലൂരു: ബി ജെ പിയ്ക്ക് ഇനിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി . ബംഗലൂരുവിലെ ബി ജെ പി ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്… Read More
അരുണാചല്‍ പ്രദേശില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു Story Dated: Friday, April 3, 2015 07:53ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം. സംഭവത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ആസാമിലെ ഡിന… Read More
ചീങ്കണ്ണിയുമായി യുദ്ധം നടത്തി; ഗുജറാത്ത് സ്ത്രീ മകളെ ജീവിതത്തിലേക്ക് വലിച്ചിട്ടു Story Dated: Saturday, April 4, 2015 07:09വഡോദര: മനസ്സാന്നിദ്ധ്യം കൈവിടാതെയുള്ള പോരാട്ടം കൊണ്ട് ഗ്രാമീണസ്ത്രീ മകളെ രക്ഷിച്ചത് മുതലയുടെ വായില്‍ നിന്നും. മുതല കാല് വിഴുങ്ങിയ നിലയില്‍ നിന്നും 19 കാരിയായ മകളെ രക്ഷിച്ച്… Read More
ഇന്ത്യ മുസ്ളീം രാജ്യമാകാതിരിക്കാന്‍ ഘര്‍വാപസിയും ഹിന്ദു വര്‍ദ്ധനയും വേണമെന്ന വിഎച്ച്പി Story Dated: Saturday, April 4, 2015 06:48ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ളീം സമൂഹത്തിന്റെ ആധിക്യം തടയാന്‍ ഹിന്ദു കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ഘര്‍വാപസി പിന് തുടരുകയും ചെയ്യണമെന്ന് വിശ്വഹിന്ദു പരി… Read More
കെനിയയില്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം: 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു Story Dated: Friday, April 3, 2015 07:01നെയ്റോബി: കെനിയയിലെ ഗാരിസ കോളേജില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരുക്കേറ്റു. ക്രൈസ്തവരായ നിരവധി വിദ്യാര്‍ഥികളെ തീവ്രവാദികള്‍ ബന്… Read More