121

Powered By Blogger

Wednesday, 24 December 2014

ബോഡോ ആക്രമണം: ആദിവാസി പ്രതിഷേധത്തിനു നേര്‍ക്ക് പോലീസ് വെടിവയ്പ്; അഞ്ചു മരണം









Story Dated: Wednesday, December 24, 2014 02:37



ന്യുഡല്‍ഹി: അസമില്‍ ബോഡോ വിഘടനവാദികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച ആദിവാസികള്‍ക്കു നേരെ പോലീസ് വെടിവയ്പ്. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പോലീസും ആദിവാസികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ബോഡോ വിഭാഗത്തില്‍പെട്ടവരുടെ വീടുകള്‍ക്കു ആദിവാസികള്‍ തീവച്ചു. സോനിത്പുര്‍ ജില്ലയിലെ ഫുലോഗുരിയിലാണ് സംഭവം.


കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് എന്‍.എച്ച് 15 ഉപരോധിച്ച് ആദിവാസികള്‍ റാലിയും നടത്തിയിരുന്നു. ആയിരക്കണക്കിന് തേയില തോട്ടം തൊഴിലാളികളാണ് അമ്പും വില്ലുമേന്തി റാലിയില്‍ പങ്കെടുത്തത്. മാര്‍ച്ച് സംഘര്‍ത്തിലേക്ക് നീങ്ങിയതോടെയാണ് പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ത്തത്. ഇന്നലെ സോനിത്പുര്‍, കൊക്രജാര്‍ ജില്ലകളില്‍ നടന്ന കൂട്ടക്കൊലയില്‍ 65 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.










from kerala news edited

via IFTTT