പുലരിയില്‍ മലയും മരങ്ങളും വയലും കടന്ന് പറന്നുവരുന്ന ഒരു ചകോരം. പുഴ കടന്ന്, കടല്‍ കടന്ന് പറക്കവേ യാത്രമതിയാക്കി സിനിമ റീലുകള്‍ പൂക്കള്‍ പോലെ ചൂടിയ പെണ്‍കുട്ടിയുടെ മുടിക്കെട്ടില്‍ തിരികെ വന്നിരിക്കുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖമുദ്രയായ സിഗ്നേച്ചര്‍ ഫിലിം കേരളീയത തുളുമ്പുന്ന രീതിയില്‍ തയ്യാറാക്കിയത് ടി.പി.സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കേരള ചലച്ചിത്ര അക്കാദമിയുടെ ലോഗോയുടെ ഭാഗമായ ചകോരത്തെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഈ അനിമേഷന്‍ ഫിലിമിന് 3.5 സെക്കന്റാണ് ദൈര്‍ഘ്യം. ചലച്ചിത്ര അക്കാദമിയുടെ തന്നെ ക്രിയേറ്റീവ് പാനല്‍സ് ആണ് സ്റ്റോറി ബോര്‍ഡ് തിരഞ്ഞെടുത്തത്.
ഐ.എഫ്.എഫ്.കെ.യുടെ സിഗ്നേച്ചര്‍ ഫിലിം ഒരുക്കുന്നതില്‍ സൂരജിനിത് തിളക്കമേറിയ രണ്ടാമൂഴമാണ്. 2012-ലും മേളയ്ക്കുവേണ്ടി ചിത്രമൊരുക്കിയത് സൂരജായിരുന്നു. 'ആദ്യഘട്ടത്തില്‍ മറ്റൊരു ആശയമാണ് മുന്നോട്ടു വച്ചത്. അത് സെലക്ഷന്‍ കമ്മിറ്റി അംഗീകരിക്കുകയും വര്‍ക്കുമായി മുന്നോട്ടു പോവുകയും ചെയ്തു. എന്നാല്‍ ചെയര്‍മാന്‍ ആയ അടൂര്‍ ഗോപാലകൃഷ്ണന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഈ ആശയം സ്വീകരിച്ചു. അതിനാല്‍ പരിമിതമായ സമയം മാത്രമാണ് ഫിലിം ഒരുക്കുന്നതിനായി ലഭിച്ചത്.' സംവിധായകന്‍ സൂരജ് പറയുന്നു.
ഹൃദ്യമായ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സനീഷ് കരിപാല്‍ ആണ് സിഗ്നേച്ചര്‍ ഫിലിമിന്റെ അനിമേഷന്‍ വര്‍ക്കുകള്‍ നിര്‍വഹിച്ചത്. സുദീപ് പാലനാടിന്റേതാണ് സംഗീതം. സ്‌റ്റോറി ബോര്‍ഡ് ഒരുക്കിയത് ടി.പി. വിനീത് ആണ്. അതുല്‍, അനീഷ്, രാധേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
from kerala news edited
via IFTTT