Story Dated: Wednesday, December 24, 2014 01:14

ജയ്പൂര്‍: നിഷ്ഠൂരമായ ഉത്തരവുകളിലൂടെ വിവാദമായ ജാതി പഞ്ചായത്ത് ഉത്തരവ് വീണ്ടും. മാനഭംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ മൂക്ക് ഛേദിക്കാനാണ് രാജസ്ഥാനിലെ ഒരു സമുദായ സംഘം ഉത്തരവിട്ടത്. ബാര്‍മര്‍ ഗ്രാമത്തിലാണ് സംഭവം. ജാതി നേതാക്കളില്‍ നിന്നു സംരക്ഷണം തേടി പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ്.
തന്റെ ഭര്‍തൃ പിതാവാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു. വിവാഹം കഴിഞ്ഞ നാള് മുതല്‍ ഭര്‍തൃപിതാവ് തന്നെ ശല്യപ്പെടുത്തിയിരുന്നു. സെപ്തംബറില്‍ അദ്ദേഹം തന്നെ മാനഭംഗപ്പെടുത്തി. പോലീസില്‍ പരാതിപ്പെട്ടതോടെ ഭര്‍തൃപിതാവ് അറസ്റ്റിലായെങ്കിലും നാലു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടു. ഇയാള്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.
ജാമ്യത്തില്‍ പുറത്തിറങ്ങിയ ഭര്‍തൃപിതാവ് സമുദായ നേതാക്കളെ വിളിച്ചുകൂട്ടി തനിക്കെതിരെ നീക്കം നടത്തുകയാണെന്ന് പെണ്‍കുട്ടി പരാതിപ്പെടുന്നു. ഇക്കഴിഞ്ഞ 19ന് സമുദായത്തിലെ ചിലര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. മാതാപിതാക്കളാണ് തന്നെ രക്ഷിച്ചത്. ഇതേതുടര്‍ന്ന് കുടുംബത്തിനു നേരെയും അവര്‍ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
അര്ജന്റീനയയില് റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് 10 മരണം Story Dated: Tuesday, March 10, 2015 10:10ബ്യൂണസ് ഏരീസ്: അര്‍ജന്റീനയില്‍ രണ്ടു ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഫ്രഞ്ച് റിയാലിറ്റി ടിവി താരങ്ങള്‍ ഉള്‍പ്പെടെ 10 പേര് മരിച്ചു. ഇവരില്‍ എട്ടു പേര് ഫ്രഞ്ച് പൗര… Read More
കഞ്ചാവ് വില്പന വ്യാപകം; യുവാവ് പിടിയില്‍ Story Dated: Monday, March 9, 2015 01:53കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, പാറത്തോട്, കൂവപ്പള്ളി മേഖലകളില്‍ വ്യാപകമായി വിദ്യാര്‍ഥികള്‍ക്കും, യുവജനങ്ങള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍.കാഞ്… Read More
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷികാഘോഷം ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷികാഘോഷംPosted on: 10 Mar 2015 മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങ് മാഞ്ചസ്റ്ററിലെ ജോണ്‍ അക്തര്‍ ക്ലബ്ബില്‍ വെച… Read More
ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നെന്ന് മാര്‍ക്കണ്ഡേയ കട്ജു Story Dated: Tuesday, March 10, 2015 09:57ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഗാന്ധി ബ്രിട്ടീഷു… Read More
ആം ആദ്മിയില്‍ വീണ്ടും കത്ത് കലാപം Story Dated: Tuesday, March 10, 2015 10:07ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവിനും എതിരെ മനീഷ് സിസോദിയുടെ തുറന്ന കത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ തോല്‍പ്പിക്കാന്‍ പ്രശാന്ത് ഭൂഷണ് ശ്രമിച്ചു എന്നാണ… Read More