121

Powered By Blogger

Saturday, 4 April 2015

ദീപക്‌ വധം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും; ഭാര്യയ്‌ക്ക് ജോലി പരിഗണനയില്‍











Story Dated: Sunday, April 5, 2015 02:02


പെരിങ്ങോട്ടുകര: ജനതാദള്‍ യു നേതാവ്‌ പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെയും കുടുംബം ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെയും നിയോഗിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ഇന്നലെ രാവിലെ പെരിങ്ങോട്ടുകര കരുവാന്‍കുളത്തെ ദീപക്കിന്റെ വീട്ടിലെത്തി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നുകാട്ടി ദീപക്കിന്റെ ഭാര്യ വര്‍ഷ മന്ത്രിക്ക്‌ പരാതി നല്‌കിയതിനെ തുടര്‍ന്നാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയത്‌. ചേര്‍പ്പ്‌ സി.ഐ ക്കാണ്‌ നിലവില്‍ അന്വേഷണ ചുമതല. കഴിഞ്ഞ മാര്‍ച്ച്‌ 24ന്‌ രാത്രി എട്ടരയോടെ പഴുവില്‍വച്ചാണ്‌ സംഭവം. കൊലപാതകത്തില്‍ പിടിയിലായ പ്രതികളില്‍ രണ്ടുപേര്‍ ജാമ്യത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന്‌ ദീപക്കിന്റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും അതുണ്ടാകില്ലെന്നും പഴുതുകള്‍ അടച്ചായിരിക്കും കുറ്റപത്രം തയ്യാറാക്കുകയെന്നും ചെന്നിത്തല പറഞ്ഞു. ദീപക്കിന്റെ ഭാര്യയ്‌ക്ക് ജോലിയും കുടുംബത്തിന്‌ ധനസഹായവും നല്‍കുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പെരിങ്ങോട്ടുകരയില്‍ പോലീസ്‌ ഔട്ട്‌ പോസ്‌റ്റ് തുടങ്ങാന്‍ ഉടന്‍ നടപടി ആരംഭിക്കുമെന്നും കെട്ടിടം പണിയാണ്‌ ആദ്യം വേണ്ടതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എം.പി. വിന്‍സെന്റ്‌ എം.എല്‍എ., ജനതാദള്‍ യു ജില്ലാ പ്രസിഡന്റ്‌ യൂജിന്‍ മോറേലി, ജോസഫ്‌ ചാലിശേരി, ജോസ്‌ വള്ളൂര്‍, സുനില്‍ അന്തിക്കാട്‌ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.










from kerala news edited

via IFTTT

Related Posts:

  • എണ്ണവില 59 ഡോളറിനടുത്ത്‌ ലണ്ടന്‍: ഉത്പാദനം ആവശ്യത്തിലും അധികമായതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വീപ്പയ്ക്ക് 60 ഡോളറില്‍ താഴെയായി. 59.02 ഡോളറാണ് ഒരു വീപ്പ ബ്രെന്റ് ക്രൂഡിന്റെ ചൊവ്വാഴ്ചത്തെ വില. 2009 മെയ് മാസത്തിനു ശേഷം ആദ്യമായാണ് എണ്ണവില ഇത്ര… Read More
  • ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ തുടങ്ങി ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ തുടങ്ങികുറ്റിപ്പുറം: എം.ബി.എ. വകുപ്പ് നടത്തുന്ന ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് ഫെസ്റ്റിവെല്‍ 'മെസ്മറൈസ് ഗാല 14' എം.ഇ.എസ്. എന്‍ജി. കോളേജില്‍ തുടങ്ങി.കോളേജ് ചെയര്‍മാന്‍ ഇമ്പിച്ചഹ… Read More
  • 'ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം ജി.കെ.എസ്.എഫ് ആഘോഷിക്കുന്നു' 'ഇന്ദുലേഖയുടെ 125-ാം വാര്‍ഷികം ജി.കെ.എസ്.എഫ് ആഘോഷിക്കുന്നു'തിരുവനന്തപുരം: ഇന്ദുലേഖ നോവലിന്റെ 125-ാം വാര്‍ഷികം ജി.കെ.എസ്.എഫില്‍ ഉള്‍പ്പെടുത്തി ആഘോഷിക്കും.'കാലത്തിനുമുന്‍പേ നടന്നവള്‍ ഇന്ദുലേഖ കാലത്തിനൊപ്പം നടക്കുവാന്‍ ജ… Read More
  • വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ബുഷ് കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി Story Dated: Wednesday, December 17, 2014 09:45വാഷിംഗ്ടണ്‍: 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബുഷ് കുടുംബത്തില്‍ നിന്നുള്ള അംഗം മത്സരരംഗത്തുണ്ടാകുമെന്ന് സൂചന. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷ് സീനിയറിന്റെ… Read More
  • ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ നിര്‍ദേശം ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ നിര്‍ദേശംന്യൂഡല്‍ഹി: ബാങ്കുകള്‍ പരാതി പരിഹാരം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. അധികം അന്വേഷണം ആവശ്യമില്ലാത്ത പരാതികളില്‍ മൂന്നു ദിവസത്തിനകവും അല്ലാത്തവയില്‍ ഏഴു … Read More