121

Powered By Blogger

Saturday, 4 April 2015

പൈപ്പ്‌പൊട്ടി വെള്ളം ചോര്‍ന്നു; നിര്‍ത്തിയിട്ടിരുന്ന ലോറി കുഴിയിലേക്കു മറിഞ്ഞു











Story Dated: Sunday, April 5, 2015 02:01


വൈക്കം : തലയാഴം (വൈക്കം) കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈനിലുണ്ടായ ചോര്‍ച്ച നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക്‌ കെണിയായി. വെള്ളിയാഴ്‌ച രാവിലെ 6.30നാണ്‌ സംഭവം. കുമരകം ഭാഗത്തുനിന്നും നെല്ലുചാക്കുമായി വന്ന ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌. കുലശേഖരമംഗലം പുതുക്കുളങ്ങരയിലാണ്‌ സംഭവം.


ലോറി നിര്‍ത്തിയിട്ടിരുന്നതിനുശേഷം ഡ്രൈവറും ക്ലീനറും ഭക്ഷണം കഴിക്കാന്‍ പോയതിനുശേഷം തിരിച്ചുവരമ്പോള്‍ ലോറി മറിഞ്ഞുകിടക്കുകയായിരുന്നു. നിറയെ നെല്ല്‌ ചാക്കുമായി വന്ന ലോറി പൈപ്പ്‌ പൊട്ടിയുണ്ടായ കുഴിയിലേക്ക്‌ താഴ്‌ന്നുമറിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ്‌ ലോറിയില്‍ നിന്നുള്ള നെല്ല്‌ ചാക്കുകള്‍ മറ്റൊരു ലോറിയിലേക്ക്‌ കയറ്റിയത്‌. സംഭവമറിഞ്ഞ്‌ വന്‍ജനക്കൂട്ടമാണ്‌ ഇവിടെ തടിച്ചുകൂടിയത്‌. ലോറി മറിഞ്ഞതിനെ തുടര്‍ന്ന്‌ പല ഊഹാപോഹങ്ങള്‍ പരന്നെങ്കിലും പിന്നീടാണ്‌ യഥാര്‍ത്ഥ കാരണം അറിവായത്‌.










from kerala news edited

via IFTTT