വ്യത്യസ്ത സാഹചര്യങ്ങളിലും സ്ഥലങ്ങളിലും വെച്ച് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമല്ല. അതിന് സെലിബ്രറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. എന്നാല്‍ ശസ്ത്രക്രിയയ്ക്കായി കിടത്തിയ മേശയില്‍ നിന്നുള്ള സെല്‍ഫിയെടുത്ത് തത്സമയം ട്വീറ്റ് ചെയ്താണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ് ശ്രദ്ധേയനായത്.
തോളിനേറ്റ പരിക്കിന് ശ്‌സ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചപ്പോഴാണ് രണ്‍വീര്‍ സിംഗ് സെല്‍ഫിയെടുത്ത് ട്വിറ്ററിലിട്ടത്. മേലസകലം വയറുകള്‍ ഘടിപ്പിച്ച രണ്‍വീറിന് ഇന്‍ജക്ഷന്‍ നല്‍കുന്നതും ഫോട്ടോയില്‍ കാണാം. ഫോട്ടോ ട്വീറ്റിന് ശേഷം 10 മിനിട്ടിനുള്ളില്‍ രണ്ടു ട്വീറ്റുകള്‍ കൂടി രണ്‍വീര്‍ ചെയ്തിട്ടുണ്ട്. ബോധം മറയാന്‍ പോകുന്നുവെന്നും എന്റെ കഴുത്തില്‍ ഇന്‍ജക്ഷന്‍ നല്‍കിയെന്നുമാണ് ട്വീറ്റുകള്‍.
സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ ബജിറാവോ മസ്താനിയുടെ ഷൂട്ടിംഗിനിടെയാണ് രണ്‍വീറിന് പരിക്കേറ്റത്. ദീപികയും പ്രിയങ്കാ ചോപ്രയുമാണ് ഈ ചിത്രത്തിലെ നായികമാര്‍.
from kerala news edited
via IFTTT