Story Dated: Sunday, April 5, 2015 02:01
നാദാപുരം :തൂണേരി വെളളൂരില്‍ വീടാക്രമത്തിനിടെ കവര്‍ച്ച നടത്തിയെന്ന പരാതിയില്‍ രണ്ടു പേരെ കോടതി റിമാന്റ് ചെയ്‌തു. ചെക്യാട് നിരവത്ത് ലിനീഷ് എന്ന ഗിരീഷന്‍ (30) ചെക്യാട് തട്ടാന്റവിട ഷാജി(33) എന്നിവരെയാണ് നദാപുരത്തും പരിസര പ്രദേശങ്ങളില്‍ നിന്നും എസ്.ഐ.ശ്രീനിവാസന്റെ നേത്യത്വത്തിലുളള പ്രത്യേക സംഘം പിടികൂടിയത്.ഇവരെ നാദാപുരം മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്‌ചത്തേക്ക് റിമാന്റ് ചെയ്‌തു.മുക്കു പണ്ടവും,ടോര്‍ച്ചും,സ്‌പ്രേയും പ്രതികളില്‍ നിന്നു കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
കോടഞ്ചേരി പളളിപ്പറമ്പത്ത് സുബൈദയുടെ വീടാക്രമത്തിനിടെയാണ് സ്വര്‍ണാഭരണം കവര്‍ന്നത്.വീട്ടുകാരെ അക്രമിക്കുന്നത് കണ്ട് സുബൈദയുടെ ഭര്‍ത്താവിന്റെ സഹോദരി കുല്‍സു സ്‌ഥലത്ത് ഓടിയെത്തി.ഇതിനിടെ അക്രമികള്‍ കുല്‍സു ധരിച്ച നാല് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പോലീസ് പറഞ്ഞു. അക്രമി സംഘത്തിലുള്ളവര്‍ തമ്മില്‍ സ്വര്‍ണാഭരണം പങ്ക് പറ്റുന്നതിനെ ചൊല്ലി ഇതിനിടയില്‍ തര്‍ക്കമുടലെടുത്തും.കവര്‍ന്ന ആഭരണമാണെന്നും പറഞ്ഞ് ഗിരീഷന് ആഭരണത്തിന്റെ പകുതി നല്‍കി.കണ്ണൂര്‍ ജില്ലയിലെ പാറാട്ട് ജ്വല്ലറിയില്‍ ഇവ വില്‍ക്കാനുളള ശ്രമം നടത്തി.
ഇവ പരിശോധിച്ചപ്പോള്‍ മുക്കു പണ്ടമാണെന്ന് ബോധ്യപ്പെട്ടു.ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.ആഭരണം ഗിരീഷന്‍ വീട്ടിനടുത്തുളള പറമ്പില്‍ ടെലഫോണ്‍ പോസ്‌റ്റിനടിയില്‍ കരിയിലകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചത് കാണിച്ചു കൊടുത്തതായും പോലീസ് അറിയിച്ചു.
from kerala news edited
via IFTTT