121

Powered By Blogger

Sunday, 5 April 2015

കുഞ്ഞനുജത്തിയുടെ കരളലയിക്കുന്ന വാര്‍ത്ത: കൂട്ടുകാരുടെ കൂട്ടായ്‌മയ്‌ക്ക് കരുത്തായി











Story Dated: Friday, April 3, 2015 03:22


കാഞ്ഞങ്ങാട്‌: ദുരിതവഴിയില്‍ മറുകര താണ്ടാന്‍ കഴിയാതെ പകച്ച്‌ നില്‍ക്കുന്ന കുഞ്ഞനുജത്തിയെക്കുറിച്ചുള്ള പത്രവാര്‍ത്ത കലാലയക്കൂട്ടായ്‌മയ്‌ക്ക് കരുത്തായി. അരയി തെക്കുപുറത്തെ വാടകവീട്ടില്‍ താമസിക്കുന്ന ഹരിദാസിന്റെ മകള്‍ ശ്രേയാദാസിനെക്കുറിച്ചുള്ള പത്രവാര്‍ത്തയാണ്‌ ചീമേനി എന്‍ജിനീയറിംഗ്‌ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌ നടത്താനുള്ള സംഘടനയ്‌ക്ക് ശക്‌തി പകര്‍ന്നത്‌. എസ്‌.ക്യൂബ്‌ (സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി) എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ ഔപചാരികമായ ഉദ്‌ഘാടനം ശ്രേയാദാസ്‌ ചികില്‍സാനിധിയിലേക്ക്‌ 24350 രൂപ നല്‍കിക്കൊണ്ട്‌ നിര്‍വ്വഹിച്ചത്‌ സാന്ത്വനവഴിയിലെ വേറിട്ട അധ്യായമായി.

വെള്ളിയാഴ്‌ച തോറും കൂട്ടുകാരില്‍ നിന്നും ഒരു രൂപ നാണയത്തുട്ട്‌ ശേഖരിച്ച്‌ സ്വരുക്കൂട്ടിയ തുകയോടൊപ്പം സ്‌കൂള്‍ സ്‌റ്റാഫ്‌ അംഗങ്ങളുടെ സംഭാവനകളും കൂട്ടിച്ചേര്‍ത്താണ്‌ കുഞ്ഞനുജത്തിയുടെ ചികില്‍സയ്‌ക്കായി കലാലയ വിദ്യാര്‍ത്ഥികള്‍ പണം കണ്ടെത്തിയത്‌. ശ്രേയയെക്കുറിച്ച്‌ മലയാളദിനപത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ വേദനാജനകമായിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കണ്ണടക്കാന്‍ കഴിയില്ലെന്നും എസ്‌.ക്യൂബ്‌ ഭാരവാഹികള്‍ പറഞ്ഞു.

ചീമേനി എന്‍ജിനീയറിംഗ്‌ കോളേജില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.ബിജുകുമാര്‍ തുക ചികില്‍സാ സഹായനിധി സമാഹരണ സമിതി കണ്‍വീനര്‍ കൊടക്കാട്‌ നാരായണന്‌ കൈമാറി. പ്ര?ഫ.പി.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട്‌ നഗരസഭ കൗണ്‍സിലര്‍ സി.കെ.വല്‍സലന്‍, പ്ര?ഫ.എ.കുഞ്ഞിരാമന്‍, ജിഷ്‌ണു ഗോപി, നിഖില്‍ ജോസഫ്‌, കെ.അമ്പാടി, കെ.നാരായണന്‍, ഖമറുദ്ദീന്‍ പാലക്കാല്‍, ടി.വി.ഷൈനി, കെ.ഷീന, അനീഷ്‌കുമാര്‍, വി.എന്‍.സിന്ധു, ബി.വിസ്‌മയ, മെര്‍ലിന്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

Related Posts:

  • ശുക്കൂര്‍ അനുസ്‌മരണം Story Dated: Thursday, February 26, 2015 03:10കാഞ്ഞങ്ങാട്‌: എം.എസ്‌.എഫ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുക്കൂര്‍ അനുസ്‌മരണം നടത്തി. എം.എസ്‌.എഫ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ശമീര്‍ ഇടിയാട്ടില്‍ അനുസ്‌മ… Read More
  • പ്രതിഷേധ ദിനം ആചരിച്ചു Story Dated: Friday, March 6, 2015 02:53കാഞ്ഞങ്ങാട്‌: എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ (സി.ഐ.ടി.യു) നേതൃത്വത്തില്‍ എല്‍.ഐ.സി ബ്രാഞ്ച്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധദിനം ആചരിച്ചു.ഇന്‍ഷുറന്‍സ്‌ ബില്‍ പിന്… Read More
  • അമ്മമലയാളം ഇരട്ടശില്‌പം തയ്യാറായി Story Dated: Tuesday, February 24, 2015 02:02കാഞ്ഞങ്ങാട്‌: അക്ഷരദേവതയെ പ്രതീകമാക്കി അത്യുത്തരകേരളത്തിന്റെ സാംസ്‌കാരികപൈതൃകം ആലേഖനം ചെയ്‌ത ഇരട്ടശില്‌പം കാഞ്ഞങ്ങാട്‌ ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലൊരുങ്ങി. അമ്മമലയാളം എ… Read More
  • കാസര്‍കോട്‌ വികസന പാക്കേജ്‌: ജില്ലാ ആശുപത്രിയില്‍ സിടി സ്‌കാനര്‍ മാര്‍ച്ച്‌ 31നകം സ്‌ഥാപിക്കും Story Dated: Saturday, February 28, 2015 03:32കാസര്‍കോഡ്‌: കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ കാസര്‍കോട്‌ വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സിടി സ്‌കാനര്‍ മാര്‍ച്ച്‌ 31നകം സ്‌ഥാപിക്കാന്‍ കാസര്‍കോഡ്‌ കളക്‌ടറുടെ… Read More
  • നാടകം ഏഴിന്‌ Story Dated: Friday, March 6, 2015 02:53നീലേശ്വരം : നീലേശ്വരം ഫൈന്‍ ആട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഏഴിന്‌ എട്ട്‌ മണിക്ക്‌ രാജാസ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവണേശ്വരം കലാകായിക വേദിയുടെ ലങ്കാലക്ഷ്‌മി,… Read More