121

Powered By Blogger

Sunday, 5 April 2015

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്‌പ്പ് ഇന്നു മുതല്‍











Story Dated: Monday, April 6, 2015 02:42


പാലക്കാട്‌: ജില്ലയില്‍ ഗോരക്ഷ കുളമ്പുരോഗ പ്രതിരോഗ കുത്തിവെയ്‌പ്പ് ഇന്ന്‌ മുതല്‍ മെയ്‌ നാല്‌ വരെ നടത്തും. ജില്ലയിലെ 1,69,208 പശുക്കളേയും, 9018 എരുമകളേയും, 7000 പന്നികളേയുമാണ്‌ കുത്തിവെയ്‌പ്പിന്‌ വിധേയമാക്കുകയെന്ന്‌ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒരു ലക്ഷത്തിലധികം മൃഗങ്ങള്‍ക്ക്‌ കുത്തിവെയ്‌പ്പ് നടത്തുന്നതിന്‌ ലൈവ്‌ സേ്‌റ്റാക്ക്‌ ഇന്‍സ്‌പെകര്‍മാരുള്‍പ്പെട്ട 222 സ്‌ക്വാഡുകളെയാണ്‌ ജില്ലയില്‍ സജ്‌ജീകരിച്ചിട്ടുളളത്‌.

വാക്‌സിന്‍ കുത്തവെയ്‌പ് മൂലം മരണം സംഭവിച്ച പശു, എരുമ എന്നിവയ്‌ക്ക് 16,400 രൂപയും കാളയ്‌ക്ക് 15000 രൂപയും ഗര്‍ഭം അലസിയാല്‍ 5000 രൂപയും മറ്റു പശു കിടാങ്ങള്‍ക്ക്‌ 10000 രൂപയും മൂന്നു ദിവസത്തിനകം കോമ്പന്‍സേഷനായി നല്‍കും.

കുത്തിവെയ്‌പ്പ് സംബന്ധിച്ച്‌ ജനങ്ങളുടെ ഇടയിലുള്ള ഭയാനകത മാറ്റുന്നതിന്‌ പഞ്ചായത്തുതലങ്ങളില്‍ ബോധവത്‌ക്കരണ പരിപാടി നടപ്പാക്കും. പട്ടികജാതി-വര്‍ഗക്കാരുടെ പശുക്കള്‍ക്ക്‌ പ്രതിരോധ കുത്തിവെയ്‌പ്പ് സൗജന്യമാണ്‌. അല്ലാത്തവര്‍ ഒരു ഉരുവിന്‌ അഞ്ച്‌ രൂപ ഫീസ്‌ നല്‍കണം. അവര്‍ക്ക്‌ ഇതിന്റെ ഗുണവശങ്ങളെപ്പറ്റിയും ആവശ്യകതയെപ്പറ്റിയും വിവരങ്ങളും ക്ലാസ്സുകളും നല്‍കാന്‍ ഐ.ടി.ഡി.പി., ടി.ബി.ഒ വകുപ്പ്‌ തല മേധാവികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

ജില്ലാതല ഉദ്‌ഘാടനം പുതുപ്പരിയാരം മൃഗാശുപത്രിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ നിര്‍വ്വഹിക്കും. എ.ഡി.എം യു. നാരായണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ മോണിറ്ററിങ്ങ്‌ സമിതി യോഗം ചേര്‍ന്ന്‌ ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: ടി.ആര്‍. ഗിരിജ, ഡയറി ഡിപ്പാര്‍ട്ടുമെന്റ്‌ ഡി.ഡി. - പി.മോഹനന്‍, എച്ച്‌.ഡി.ഡി.ഡി. ഡോ. എസ്‌. വേണുഗോപാലന്‍ നായര്‍, മൃഗസംരക്ഷണ വകുപ്പ്‌ പ്രതിരോധ കുത്തിവെപ്പ്‌ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ.വല്‍സകുമാരി, ഡോ: പ്രകാശ്‌, ഡോ. രശ്‌മി(കെ.എല്‍.ഡി.ബി), ബി. ഹരിഹരന്‍, പി. കൃഷ്‌ണനുണ്ണി എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT