Story Dated: Monday, April 6, 2015 03:27
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് കേന്ദ്രീകരിച്ച പുതിയതായി രൂപീകരിച്ച കെ.ആര്‍ നാരായണന്‍ സ്‌മാരക എസ്.എന്‍.ഡി.പി യൂണിയനും വടയാര്‍ ശാഖയും തമ്മിലുള്ള വടംവലി തുടരുന്നു. ശാഖായോഗം പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ യൂണിയന്റെ നടപടികള്‍ക്കെതിരെ ഇന്നലെ പ്രതിഷേധയോഗം നടന്നു.
അധികാരം ഏറ്റെടുക്കാന്‍ വന്ന അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോയി. യൂണിയന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെക്കണ്ട് പരാതി ബോധിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ശാഖയിലെ ഒന്‍പത് വനിതാ സംഘങ്ങളുടെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിലാണ് ശാഖാ ഓഫീസ് താഴിട്ടുപൂട്ടിയത്.
പ്രതിഷേധയോഗത്തില്‍ ശാഖാ പ്രസിഡന്റ് എം.പി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി തങ്കച്ചന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
from kerala news edited
via IFTTT