Story Dated: Monday, April 6, 2015 02:38
കോഴിക്കോട് : വര്‍ഷങ്ങളായി സേവനരംഗത്തുള്ള സേവാഭാരതി ബാലികാസദനം സ്വന്തമായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം സിനിമാതാരം സുരേഷ് ഗോപി നിര്‍വഹിച്ചു. ഡോ.പി. രാമകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓര്‍ഫനേജ് കണ്‍ട്രോളര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.എ.ഹസന്‍ മുഖ്യ പ്രഭാഷണം നടത്തി. എല്‍.ഐ.സി സുവര്‍ണ്ണ ജൂബിലി ഫണ്ട് ബ്ലോക്ക് എല്‍.ഐ.സി. സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ ജി.വെങ്കിട്ടരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. എം.എല്‍.എമാരായ എ.കെ.ശശിധരന്‍, പി.ടി.എ.റഹിം,എന്നിവര്‍ പങ്കെടുത്തു.
2005ല്‍ ചേവായൂരില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സേവാഭാരതി ബാലികാസദനത്തില്‍ മൂന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള 23 പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്നുണ്ട്. ചെറുവറ്റയില്‍ സ്വന്തമായി വാങ്ങിച്ച 32 സെന്റ് സ്‌ഥലത്ത് നിര്‍മിച്ച പുതിയ മന്ദിരം 75 പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളോടെ 15,000 സ്‌ക്വയര്‍ ഫീറ്റ് വിസ്‌തൃതിയിലുള്ളതാണ്. ഓര്‍ഫനേജ് കണ്‍ട്രോളര്‍ ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന മന്ദിരത്തില്‍ കിടപ്പുമുറികള്‍,പഠനമുറികള്‍, ഭോജനശാല, മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്രാര്‍ഥനാമുറി, പുസ്‌തകശാല, ശൗചാലയം, എന്നീ സൗകര്യങ്ങളുണ്ട്.
ഇത്രയും കാലം പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികളെ തൃശൂരിലുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു ചെയ്‌തിരുന്നത്. എന്നാല്‍ ഇനി മുതല്‍ അവര്‍ക്ക് കോഴിക്കോട് നിന്നു തന്നെ പഠനം തുടരാന്‍ സാധിക്കും. 1998ല്‍ മെഡിക്കല്‍ കോളജിലെ നാല് നിര്‍ധന രോഗികള്‍ക്ക് ഭക്ഷണം കൊടുത്ത് ആരംഭിച്ച സേവാഭാരതി കോഴിക്കോട് ഇന്ന് 14 യൂണിറ്റുകളില്‍ എത്തിനില്‍ക്കുന്നു. വിവിധ സര്‍ക്കാര്‍ ആശുപത്രകളില്‍ രോഗികള്‍ക്ക് വിവിധ തരത്തിലുള്ള സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.
from kerala news edited
via IFTTT