121

Powered By Blogger

Sunday, 5 April 2015

പതിനഞ്ചര ലിറ്റര്‍ വിദേശമദ്യം പിടികൂടി











Story Dated: Friday, April 3, 2015 03:30


അഗളി: അട്ടപ്പാടിയിലേക്കു വില്‌പനയ്‌ക്കായി കൊണ്ടുവന്ന പതിനഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ അഗളി ജനമൈത്രി എക്‌സൈസ്‌ വിഭാഗം പിടികൂടി. നാലുലിറ്റര്‍ വീതം മദ്യമാണ്‌ ഇവരില്‍നിന്ന്‌ പിടിച്ചെടുത്തത്‌. പാക്കുളം മണി എന്ന ഉണ്ണികൃഷ്‌ണന്‍, ചിറ്റൂര്‍ പുതുക്കുളം സത്യശീലന്‍, ദുണ്ഡൂര്‍ കോളനി ചന്ദ്രന്‍ എന്നിവരും മൂന്നരലിറ്റര്‍ വിദേശമദ്യവുമായി ചിറ്റൂര്‍ വിജയകുമാറുമാണ്‌ പിടിയിലായത്‌. ജനമൈത്രി എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ മോഹന്‍ദാസ്‌, പ്രിവന്റീവ്‌ ഓഫീസര്‍ സന്തോഷ്‌ കുമാര്‍, സി.ഇ.ഒമാരായ ശ്രീകുമാര്‍, ബദറുദീന്‍, ശബരീഷ്‌, ഷെയ്‌ക് ദാവൂദ്‌ എന്നിവരാണ്‌ റെയ്‌ഡില്‍ പങ്കെടുത്തത്‌.










from kerala news edited

via IFTTT