Story Dated: Monday, April 6, 2015 03:27
കടുത്തുരുത്തി: നീരൊഴുക്കു നിലച്ചതോടെ തോടുകളില്‍ നിറയെ മാലിന്യം കെട്ടിക്കിടക്കുകയാണ്. കടുത്തുരുത്തി വലിയതോട്ടിലും ചുള്ളിത്തോട്ടിലും പ്ലാസ്‌റ്റിക് മാലിന്യമടക്കം കെട്ടി നില്‍ക്കുന്നതു കാല്‍നടയാത്രക്കാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു. രാത്രി കാലങ്ങളില്‍ കാശാപ്പു ശാലയിലെ മാലിന്യങ്ങളും മറ്റു വാഹനങ്ങളില്‍ എത്തിച്ച് തള്ളുന്നതായും പരാതിയുണ്ട്.
വലിയ തോടു മുതല്‍ പത്തുപറവരെയുള്ള ഭാഗങ്ങളില്‍ മാലിന്യം തോട്ടിലൂടെ ഒഴുകി നടക്കുകയാണ്. തോട്ടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരരുതെന്നു കാട്ടി മുന്‍പ് ബോര്‍ഡ് സ്‌ഥാപിച്ചിരുന്നതാണ്. എന്നാല്‍ അതിപ്പോള്‍ കാണാനില്ല. തോട്ടിലേക്കു മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു തടയാന്‍ തോടരികില്‍ കമ്പിവല സ്‌ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും നടപടിയായില്ല. തോടുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു തടയാന്‍ പഞ്ചായത്ത് അടിയന്തിര നടപടിയെടുക്കണമെന്നാണ നാട്ടുകാരുടെ ആവശ്യം.
from kerala news edited
via IFTTT