121

Powered By Blogger

Sunday, 5 April 2015

റേഷന്‍ കാര്‍ഡ്‌ പുതുക്കാന്‍ വീണ്ടും അവസരം











Story Dated: Monday, April 6, 2015 02:49


ചെങ്ങന്നൂര്‍: താലൂക്കില്‍ റേഷന്‍ കാര്‍ഡ്‌ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി നാളെയും ഒന്‍പത്‌, 10 തീയതികളിലുമായി രാവിലെ ഒന്‍പത്‌ മുതല്‍ വൈകിട്ട്‌ അഞ്ച്‌ വരെ റേഷന്‍ കാര്‍ഡിന്‌ ഫോട്ടോ എടുക്കുന്നതിന്‌ അവസരമൊരുക്കിയിട്ടുണ്ട്‌. പൂരിപ്പിച്ച അപേക്ഷയും, മതിയായ രേഖകളുമായി ക്യാമ്പുകളില്‍ എത്തി ഫോട്ടോ എടുക്കേണ്ടതാണ്‌. പ്രായാധിക്യം, രോഗം എന്നീ അവശതകള്‍ മൂലം ക്യാമ്പിലെത്താന്‍ കഴിയാത്ത കാര്‍ഡ്‌ ഉടമകള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാല്‍ അവരുടെ വീടുകളില്‍ എത്തി ഫോട്ടോ എടുക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്‌. റേഷന്‍ കട ലൈസന്‍സി മുഖേന താലൂക്ക്‌ സപ്ലൈ ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണെന്ന്‌ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0479-2452276.










from kerala news edited

via IFTTT