121

Powered By Blogger

Sunday, 5 April 2015

നഗരത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷം

Story Dated: Monday, April 6, 2015 02:38

കോഴിക്കോട്‌ : രാജാജി ജങ്‌ഷന്‍-അരയിടത്ത്‌പാലം ജങ്‌ഷനില്‍ അഴുക്കുചാല്‍ നവീകരണ പ്രവൃത്തികള്‍ തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷം. മിക്കപ്പോഴും മണിക്കൂറുകള്‍ നീണ്ട കുരുക്കാണ്‌ ഇവിടെ ഉണ്ടാകുന്നത്‌.

കോഴിക്കോട്‌ മാവൂര്‍ റോഡിലെ രാജാജി ജങ്‌ഷന്‍ മുതല്‍ അരയിടത്ത്‌പാലം വരെയുള്ള ഭാഗത്താണ്‌ പ്രധാന റോഡ്‌ കുഴിച്ചുകൊണ്ടുള്ള ഡ്രെയ്‌നേജ്‌ നവീകരണം തുടരുന്നത്‌. പ്രവൃത്തി ആരംഭിച്ചു രണ്ടാഴ്‌ചക്കാലമായിട്ടും പകുതി സ്‌ഥലത്തെ പ്രവൃത്തി മാത്രമേ തുടങ്ങിട്ടുള്ളൂവെന്നത്‌ ആശങ്കയ്‌ക്ക് ഇട നല്‍കുന്നുണ്ട്‌. വിഷു അടുത്തിരിക്കെ തിരക്ക്‌ അധികരിക്കുന്ന സാഹചര്യത്തില്‍ കാല്‍നടയാത്രികരെയും വാഹനയാത്രികരെയും നട്ടംതിരിയ്‌ക്കാനിടയുള്ള ഡ്രെയ്‌നേജ്‌ നവീകരണ പ്രവൃത്തി യുദ്ധകാലാടിസ്‌ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന്‌ ആവശ്യമുയര്‍ന്നുകഴിഞ്ഞു.

ദേശീയഗെയിംസ്‌, സംസ്‌ഥാന കലോത്സവം എന്നിവയോടനുബന്ധിച്ച്‌ എട്ടു കോടിയോളം മുടക്കിയാണ്‌ നഗരത്തിലെ റോഡുകളുടെ മുഖം മിനുക്കല്‍ നടത്തിയത്‌. റോഡുകള്‍ നവീകരിച്ച്‌ രണ്ട്‌ മാസം പോലുമാവുന്നതിന്‌ മുമ്പാണ്‌ വീണ്ടും കുത്തിപ്പൊളിച്ചു യാത്രക്കാര്‍ക്ക്‌ ദുരിതം സൃഷ്‌ടിക്കുന്നത്‌.

അഴുക്കുചാല്‍ നിര്‍മ്മാണത്തിനിടെ റോഡില്‍ വിള്ളല്‍ വീണതോടെയാണ്‌ മാവൂര്‍ റോഡ്‌ ഭാഗികമായി അടച്ചിട്ടത്‌. കനോലി കനാലിലേക്ക്‌ ഒന്നര മീറ്റര്‍ വീതിയിലാണ്‌ അഴുക്കു ചാല്‍ നിര്‍മിക്കുന്നത്‌.

കേരള സുസ്‌ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി എ.ഡി.ബി വായ്‌പയുടെ 14 കോടി രൂപ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ പ്രവൃത്തി തുടരുന്നത്‌. റോഡില്‍ വെള്ള സിഗ്നല്‍ ലൈനുകള്‍ വരയ്‌ക്കുന്നത്‌ വരെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പാണ്‌ ഇപ്പോള്‍ വീണ്ടും റോഡ്‌ കുഴിച്ചത്‌. മഴക്കാലം വരുന്നതോടെ നഗരത്തിലെ മഴവെള്ളക്കെട്ട്‌ ഒഴിവാക്കാനാണ്‌ ഓവുചാല്‍ നിര്‍മാണം പെട്ടെന്നു നടത്തുന്നതെന്നാണ്‌ അധികൃതരോടു വിശദീകരണമെങ്കിലും കരാറുകാരെ സഹായിക്കാനാണ്‌ സാമ്പത്തിക വര്‍ഷാവസാനത്തില്‍ പ്രവൃത്തിതുടങ്ങിയതെന്ന്‌ വിമര്‍ശനമുണ്ട്‌.

അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തി തുടങ്ങിയതോടെ ഏറെ നേരം നീളുന്ന ഗതാഗതകുരുക്കാണ്‌ ഇപ്പോള്‍ നഗരത്തില്‍ അനുഭവപ്പെടുന്നത്‌. നഗരത്തിലെ ഏറ്റവും വാഹനഗതാഗതമുള്ള ജങ്‌ഷനിലാണ്‌ റോഡ്‌ പകുതി അടച്ചതെന്നിരിക്കെ മറ്റെല്ലാ ഭാഗങ്ങളിലേക്കും ഗതാഗതക്കുരുക്ക്‌ വ്യാപിക്കുന്ന കാഴ്‌ചയാണ്‌ ദൃശ്യമാവുന്നത്‌. സ്‌റ്റേഡിയം ജങ്‌ഷന്‍ രാജാജി ജങ്‌ഷന്‍ എന്നിവയ്‌ക്ക് കുറുകെയും അഴുക്കുചാല്‍ നിര്‍മിക്കുന്നുണ്ട്‌. നഗരത്തില്‍ മൊത്തം 700 മീറ്റര്‍ നീളത്തിലാണ്‌ പ്രവൃത്തി നടക്കുന്നത്‌. വാഹനയാത്രക്കാരെയും വഴിയാത്രക്കാരെയും കച്ചവടക്കാരെയും ഒരു പോലെ വലയ്‌ക്കുകയാണ്‌ നിര്‍മാണ പ്രവൃത്തി. വേനലവധി ആരംഭിച്ചതു കാരണം കുടുംബസമേതം പുറത്തിറങ്ങുന്നവരെയും വിഷുവിനോടനുബന്ധിച്ച്‌ ഷോപ്പിങിനെത്തുന്നവരുമാണ്‌ ട്രാഫിക്‌ ബ്ലോക്കില്‍പ്പെട്ട്‌ പലപ്പോഴും ദുരിതത്തിലാവുന്നത്‌.

പുതിയ ബസ്സ്റ്റാന്‍ഡ്‌ പരിസരത്തുനിന്നും വൈകുന്നേരങ്ങളില്‍ പുറത്തേക്കു കടക്കാന്‍ അരമണിക്കൂറിലധികമാണ്‌ എടുക്കുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. മാവൂര്‍ റോഡ്‌ ജങ്‌ഷന്‍, പാളയം, സ്‌റ്റേഡിയം എന്നീ ഭാഗത്തു നിന്നുള്ള വാഹനങ്ങളെയാണ്‌ ഗതാഗത നിയന്ത്രണം കാര്യമായി ബാധിച്ചത്‌. മെഡിക്കല്‍ കോളജിലേക്കുള്ള സിറ്റി ബസുകള്‍ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനു മുമ്പിലൂടെയാണ്‌ പുതിയസ്‌റ്റാന്‍ഡ്‌ പരിസരത്തേക്ക്‌ വരുന്നത്‌.

രാജാജി ജങ്‌ഷന്‍-അരയിടത്ത്‌പാലം ജങ്‌ഷനില്‍ അഴുക്കുചാല്‍ നവീകരണ പ്രവൃത്തികള്‍ തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷം. മിക്കപ്പോഴും മണിക്കൂറുകള്‍ നീണ്ട കുരുക്കാണ്‌ ഇവിടെ ഉണ്ടാകുന്നത്‌.

from kerala news edited

via IFTTT