Story Dated: Monday, April 6, 2015 02:45
മാനന്തവാടി: മാനന്തവാടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കാവേരിപൊയില്‍, കോതമ്പറ്റ എന്നീ പട്ടികവര്‍ഗ കോളനികളില്‍ മന്ത്രി പി.കെ. ജയലക്ഷമി സന്ദര്‍ശനം നടത്തി.
പട്ടികവര്‍ഗ വികസനവകുപ്പ് ഈ കോളനികളില്‍ സമഗ്രവികസന പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി സന്ദര്‍ശിച്ചത്.
റോഡ്, വീടുകള്‍, കുടിവെള്ള പദ്ധതി, സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ ഈ പദ്ധതി പ്രകാരം നടപ്പിലാക്കും. സ്‌ഥലത്തിന് രേഖകള്‍ ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്‌റ്റ്യന്‍, പഞ്ചായത്ത് അംഗം ഇ.കെ. രാമന്‍, പട്ടികവര്‍ഗവികസനവകുപ്പ് ഡയറക്‌ടര്‍ കെ. രാമചന്ദ്രന്‍, അസി. ഡയറക്‌ടര്‍ ബി.എസ്. പ്രേമാനന്ദ്, മാനന്തവാടി ടി.ഡി.ഒ പി. വാണിദാസ്, ടി.ഇ.ഒ. കുഞ്ഞിമൊയ്‌തീന്‍, ജയന്‍ കാവേരിപൊയില്‍, ടി.യു. ജയിംസ്, ഭാസ്‌ക്കരന്‍ മുകളേല്‍, റെജി അറയ്‌ക്കാപറമ്പില്‍, ആലീസ്. സിസില്‍, ജെസി ജോണി, രമാ മോഹന്‍, മേരി ജെയിംസ്, ജിഷാ കുര്യന്‍, സുനിതാ ലാല്‍സണ്‍, ലക്ഷമി കാവേരി പൊയില്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
from kerala news edited
via IFTTT