121

Powered By Blogger

Sunday, 5 April 2015

കിളിമാനൂരില്‍ ലാന്‍ഡ്‌ ഫോണുകള്‍ മിക്കതും നിശ്‌ചലം











Story Dated: Monday, April 6, 2015 03:11


കിളിമാനൂര്‍: കിളിമാനൂര്‍ ടെലിഫോണ്‍ എക്‌സ്ചേഞ്ച്‌ പരിധിയിലുള്ള ലാന്‍ഡ്‌ ഫോണുകള്‍ മിക്കവയും പ്രവര്‍ത്തന രഹിതം. പരാതിപ്പെടാന്‍ എക്‌സ്ചേഞ്ചിലെ ഫോണുകളില്‍ വിളിച്ചാല്‍ പതിനൊന്നിന്‌ നോക്കാം. ആളെ അയയ്‌ക്കാം എന്നീ മറുപടികളാണ്‌ കിട്ടുന്നത്‌. എന്നാല്‍ ദിവസങ്ങളും ആഴ്‌ചകളും കഴിഞ്ഞാലും ആരും തിരിഞ്ഞു നോക്കാറില്ല.


വെഞ്ഞാറമൂട്‌ എസ്‌.ഡി.ഇ.യുടെ കീഴിലുള്ള കിളിമാനൂര്‍ എക്‌സ്ചേഞ്ച്‌ ഒരു നാഥനില്ലാക്കളരിയാണെന്നാണ്‌ പരാതി. ഇവിടെ എക്‌സ്ചേഞ്ചിന്റെ പ്രവര്‍ത്തനത്തിന്‌ മേല്‍നോട്ടം വഹിക്കേണ്ട ജെ.ടി.ഒ. ഇല്ലാതായിട്ട്‌ വളരെ നാളായി.


ബ്രോഡ്‌ബ്രാന്‍ഡ്‌ കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക്‌ നെറ്റ്‌ 3 ജി കണക്ഷന്‍ ദിവസങ്ങളോളം കിട്ടാറില്ല. അത്‌ പരാതിപ്പെട്ടാല്‍ യഥാസമയം പരിഹരിക്കപ്പെടുന്നില്ല. 2ജി, 3 ജി ടവറുകള്‍ മിക്കപ്പോഴും പ്രവര്‍ത്തിക്കാറില്ല. 3 ജി മൊബൈല്‍ കണക്ഷനുള്ളവര്‍ക്ക്‌ നെറ്റ്‌ മിക്കപ്പോഴും കിട്ടാറില്ല. 2ജി, 3 ജി. പ്രീപെയ്‌ഡ് പ്ലാനുകളും പോസ്‌റ്റ് പെയ്‌ഡ് പ്ലാനുകളും എടുത്തിട്ടുള്ളവര്‍ നെറ്റ്‌ കിട്ടാതെ വിഷമിക്കുന്നതിന്‌ ഈ എക്‌സ്ചേഞ്ചിന്റെ കീഴില്‍ പരിഹാരമില്ല. നൂറുകണക്കിന്‌ ലാന്‍ഡ്‌ ഫോണുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അവര്‍ സ്വകാര്യ ഫോണ്‍ കമ്പനികളെ ആശ്രയിക്കാന്‍ പോവുകയാണ്‌.


198 ലും 2671234 നമ്പരിലും പരാതി എക്‌സ്ചേഞ്ചില്‍ നല്‍കിയാല്‍ ആരുംതിരിഞ്ഞു നോക്കാറില്ല. പെന്‍ഷന്‍ പറ്റി പിരിഞ്ഞ ലൈന്‍മാര്‍ക്ക്‌ പകരം വേറെ ജീവനക്കാരനെ നിയമിച്ചിട്ടില്ല. അതുകാരണമാണ്‌ അറ്റകുറ്റപ്പണി യഥാസമയം നടക്കാത്തത്‌.നെറ്റ്‌ 3 ജി. കണക്ഷന്‍ നേരെ കിട്ടാത്തതു കൊണ്ട്‌ ബ്രോഡ്‌ ബ്രാന്‍ഡ്‌ കണക്ഷന്‍ എടുക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്‌.


സ്വകാര്യ മേഖലയിലുള്ള നെറ്റ്‌ സമ്പ്രദായം താമസിയാതെ ഇവിടെ കിട്ടഡിത്തുടങ്ങും. അതോടെ ബ്രോഡ്‌ ബ്രാന്‍ഡ്‌ കണക്ഷന്‍ കാര്‍ ബി.എസ്‌.എന്‍.എല്‍്‌ ഉപേക്ഷിക്കും. ബി.എസ്‌.എന്‍.എല്‍. ചില അദാലത്തുകള്‍ നടത്തുന്നതും വെറും പ്രഹസനമായിട്ടുണ്ട്‌. മടവൂര്‍, നഗരൂര്‍, പോങ്ങനാട്‌ എക്‌സ്ചേഞ്ചില്‍ സ്‌ഥിതിയും വ്യത്യസ്‌തമല്ല.










from kerala news edited

via IFTTT