121

Powered By Blogger

Sunday, 5 April 2015

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു











Story Dated: Friday, April 3, 2015 03:31


മുളങ്കുന്നത്തുകാവ്‌: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു. എ.സി. പ്ലാന്റ്‌ തകരാറായതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. ഇ.എന്‍.ടി. സര്‍ജിക്കല്‍ വിഭാഗത്തിലെ പന്ത്രണ്ടോളം ശസ്‌ത്രക്രിയകളാണ്‌ ഇതുമൂലം നിര്‍ത്തിവച്ചത്‌. കഴിഞ്ഞ ആഴ്‌ച എ.സി. പ്ലാന്റ്‌ തകരാറായതുമൂലം നിരവധി ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവച്ചിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാത്തതുകൊണ്ടാണ്‌ പ്ലാന്റ്‌ പൂര്‍ണമായും തകരാറാവാന്‍ കാരണം. ആഴ്‌ചകള്‍ക്കുമുമ്പ്‌ എ.സി. പ്ലാന്റ്‌ തകരാറായതുമൂലം എല്ലാവകുപ്പുമേധാവികളും തൃശൂര്‍ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പാളിന്‌ പരാതി നല്‍കിയിരുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. അണുബാധ ഉണ്ടാകുമെന്ന ഭയത്താലാണ്‌ ഇപ്പോള്‍ രോഗികള്‍. അടിയന്തരപ്രാധാന്യമുള്ള ശസ്‌ത്രക്രിയകള്‍ നടത്തുന്നുണ്ടെങ്കിലും ഇവ ചെയ്യുന്ന തിയേറ്ററുകളിലും എ.സികള്‍ പ്രവര്‍ത്തിക്കുന്നില്ല. കനത്ത ചൂടിനെത്തുടര്‍ന്ന്‌ വിശറി ഉപയോഗിച്ചാണ്‌ ശസ്‌ത്രക്രിയ സമയത്ത്‌ ഡോക്‌ടര്‍മാര്‍ ചൂട്‌ അകറ്റിയിരുന്നത്‌. രണ്ടുദിവസം അവധിയായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കുമോ എന്ന്‌ സംശയത്തിലാണ്‌ അധികൃതര്‍. ഇതുമൂലം കൂടുതല്‍ ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.










from kerala news edited

via IFTTT