Story Dated: Friday, April 3, 2015 03:31
തൃശൂര്‍: എണ്ണവിലയടക്കം വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയെടുത്ത സര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള സേവനനിരക്ക് 25 രൂപയില്‍നിന്ന് 10 രൂപയാക്കി കുറച്ചത് അക്ഷയസംരംഭകരെ വെട്ടിലാക്കി. 25 രൂപയില്‍നിന്ന് സേവനനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുവരുന്നതിനിടെയാണ് നിരക്ക് ഏകപക്ഷീയമായി കുറച്ചത്. അതേസമയം അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കുന്നതിനുള്ള നീക്കമാണിതെന്ന് പരാതിയുണ്ട്. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേര് ചേര്‍ക്കുന്നതിന് 10 രൂപ സേവനനിരക്കായി സര്‍ക്കാര്‍ തീരുമാനിച്ചതോടെ അക്ഷയസംരംഭകര്‍ അതിനെതിരേ രംഗത്തിറങ്ങി. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളെ വലിയ നഷ്‌ടത്തിലേക്ക് എത്തിക്കുന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും നിലവിലെ 25 രൂപതന്നെ സേവനനിരക്കായി തീരുമാനിച്ച് ഉത്തരവ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഐ.ടി. എംപ്ലോയീസ് സംസ്‌ഥാനസമിതിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍, മുഖ്യമന്ത്രി, ഐ.ടി. മന്ത്രി, ഐ.ടി. സെക്രട്ടറി, ഐ.ടി. മിഷന്‍ ഡയറക്‌ടര്‍, അക്ഷയ ഡയറക്‌ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. അക്ഷയ കേന്ദ്രങ്ങളില്‍ക്കൂടി ചേര്‍ക്കുന്ന വോട്ടര്‍ ഐ.ഡിയുടെ സേവനനിരക്കായ 25 രൂപ വാങ്ങുന്നതിന് സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു. തടസം ഉണ്ടാവുകയാണെങ്കില്‍ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും വോട്ടര്‍ ഐ.ഡി. ചേര്‍ക്കുന്ന പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.ഡി. ജയന്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
കടവല്ലൂര്‍ ക്ഷേത്രത്തിലേക്ക് ചവിട്ടുപടികള്‍ നിര്‍മിക്കുന്നു Story Dated: Thursday, April 2, 2015 01:11കുന്നംകുളം: പഞ്ചായത്തിന്റേതാണെന്ന് അവകാശപ്പെട്ട് ടാര്‍ ചെയ്ത റോഡ് കടവല്ലൂര്‍ ക്ഷേത്ര ഉപദേശകസമിതി വെട്ടിപ്പൊളിച്ച് ക്ഷേത്രഗോപുരനടയിലേക്ക് 15 മീറ്റര്‍ നീളത്തില്‍ ചവിട്ടുപ… Read More
താഴില്‍ പശതേച്ച് ഏപ്രില്‍ ഫൂളാക്കല്‍ Story Dated: Thursday, April 2, 2015 01:11വാടാനപ്പള്ളി: ഏപ്രില്‍ ഫൂളാക്കാന് ഇറങ്ങിയവര്‍ കടയുടെ താഴില്‍ പശതേച്ച് കച്ചവടക്കാരനെ വട്ടംകറക്കി. തൃത്തല്ലൂര്‍ വാവ സ്റ്റോഴ്സിന്റെ ഷട്ടറിലെ താഴിനാണ് ഒട്ടിച്ചാല്‍ വിട്ടുപോരാ… Read More
അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു; സേവനനിരക്ക് വെട്ടിക്കുറച്ചു Story Dated: Friday, April 3, 2015 03:31തൃശൂര്‍: എണ്ണവിലയടക്കം വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയെടുത്ത സര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള സേവനനിരക്ക് 25 രൂപ… Read More
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു Story Dated: Friday, April 3, 2015 03:31മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു. എ.സി. പ്ലാന്റ് തകരാറായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇ.എന്‍.ടി. സര്‍ജിക്കല്‍ വിഭാഗത… Read More
അവശനായയാളെ ബൈക്കിന് നടുവിലിരുത്തി ആശുപത്രിയില്‍ എത്തിച്ചു; ജനസേവനത്തിന് മാതൃകയായി പോലീസുകാര്‍ Story Dated: Thursday, April 2, 2015 07:00തൃശൂര്‍: നെഞ്ചുവേദന മൂലം അതീവഗുരുതരാവസ്ഥയിലായ രോഗിയെ ബൈക്കിന് നടവിലിരുത്തി ആശുപത്രിയില്‍ എത്തിച്ച പോലീസുകാര്‍ ജനസേവനത്തിന്റെ വ്യത്യസ്തമായ മുഖമായി മാറി. പട്ടിക്കാട് ഗ്യാസ് ടാങ… Read More