121

Powered By Blogger

Sunday 5 April 2015

മിനിലോറി മരത്തിലിടിച്ചു തകര്‍ന്നു











Story Dated: Friday, April 3, 2015 03:30


mangalam malayalam online newspaper

വണ്ടിത്താവളം: ചെക്‌പോസ്‌റ്റ് വെട്ടിച്ചു കടത്താന്‍ ശ്രമിച്ച കോഴിവണ്ടി മരത്തിലിടിച്ചു തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ രക്ഷപ്പെടുത്തിയത്‌. ബുധനാഴ്‌ച രാത്രിയാണ്‌ സംഭവം. ലോറി ഡ്രൈവര്‍ പട്ടഞ്ചേരി കരിപ്പാലി സ്വദേശി സുലൈമാന്‍ മകന്‍ അബുതാഹിര്‍(30), പൊള്ളാച്ചി സ്വദേശികളായ നൗഫല്‍(32), ജാഫറലി(34) എന്നിവര്‍ക്കാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന്‌ മീനാക്ഷിപുരം കന്നിമാരി അന്തര്‍സംസ്‌ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. മീനാക്ഷിപുരം വഴി വന്ന കോഴികയറ്റിയ മിനിലോറി അമിതവേഗതയില്‍ കന്നിമാരിയിലെ വാണിജ്യനികുതി ചെക്‌പോസ്‌റ്റ് വെട്ടിച്ച്‌ കടക്കാന്‍ ശ്രമിക്കവെയാണ്‌ സമീപത്തെ മരത്തിലിടിച്ച്‌ തകര്‍ന്നത്‌. നൗഫലിനെയും ജാഫറലിയെയുമാണ്‌ വാഹനത്തില്‍ നിന്നും ആദ്യംപുറത്തെടുത്തത്‌. ക്യാബിനകത്ത്‌ കുടുങ്ങിയ ഡ്രൈവറെ ചിറ്റൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്‌ രണ്ടുമണിക്കൂറോളം നീണ്ടപരിശ്രമത്തിനൊടുവിലാണ്‌ പുറത്തെടുത്തത്‌.










from kerala news edited

via IFTTT