121

Powered By Blogger

Tuesday, 1 December 2020

സമ്പദ്ഘടന ചലിച്ചുതുടങ്ങി: രണ്ടാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽനിന്ന് രാജ്യം കരയറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നവംബറിൽ ജിഎസ്ടിയിനത്തിൽ 1,04,963 കോടി രൂപ സമാഹരിച്ചു. നടപ്പ് സാമ്പത്തികവർഷത്തിൽ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷൻ ഒരുലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷത്തിലെ ഉയർന്ന വരുമാനം. നവംബറിൽ കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 25,540 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 51,992 കോടി രൂപയും സെസായി 8,242 കോടി രൂപയുമാണ് സമാഹരിച്ചത്. കഴിഞ്ഞവർഷം നവംബർ മാസത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ വരുമാനം 1.4ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയിൽനിന്നുള്ള വരുമാനം 4.9ശതമാനവും ആഭ്യന്തര ഇടപാടുകളിൽനിന്നുള്ളവരുമാനം 0.5ശതമാനവും വർധിച്ചു. ചൊവാഴ്ചയാണ് ധനമന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. GST collections cross Rs 1 lakh crore in November for second time in 9 months

from money rss https://bit.ly/36qejaH
via IFTTT

Related Posts:

  • 2021 സാമ്പത്തികവർഷത്തിൽ സെൻസെക്സിലെ നേട്ടം 66 ശതമാനംമുംബൈ: മാർച്ച് 31-ന് അവസാനിക്കുന്ന 2020-'21 സാമ്പത്തിക വർഷം ബോംബെ ഓഹരി സൂചികയായ സെൻസെക്സിൽ ഉണ്ടായത് 66 ശതമാനം മുന്നേറ്റം. കോവിഡ് മഹാമാരിയെത്തുടർന്ന് തുടക്കത്തിലുണ്ടായ വൻ ഇടിവിൽനിന്ന് കരകയറിയെന്നുമാത്രമല്ല, പലവട്ടം പുതിയ ഉയരം … Read More
  • എംഡിഎച്ച് മസാല ഉടമ ധാരാംപാല്‍ ഗുലാത്തി അന്തരിച്ചുഇന്ത്യയിലെ പ്രമുഖ മസാലക്കൂട്ട് നിർമാതാക്കളായ എംഡിഎച്ചിന്റെ ഉടമ ധാരാംപാൽ ഗുലാത്തി അന്തരിച്ചു. 98 വയസ്സുള്ള അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. സ്കൂൾ വിദ്യാഭ്യാസത്തെടെ പഠ… Read More
  • ഓഹരി സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 358 പോയന്റ് ഉയര്‍ന്നുമുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 358 പോയന്റ് നേട്ടത്തിൽ 39,213ലും നിഫ്റ്റി 93 പോയന്റ് 11,557ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1404 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 3… Read More
  • ഒരു സംരംഭകന്റെമനഃശാസ്ത്രംസംരംഭകരെ രൂപപ്പെടുത്തുമ്പോൾ, മനഃശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം, അയാൾക്ക് തന്റെ സംരംഭകത്വത്തിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ… Read More
  • ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സൂചികകൾ കനത്ത ചാഞ്ചാട്ടത്തിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 8.41 പോയന്റ് താഴ്ന്ന് 37,973.22ലും നിഫറ്റി 5.10 പോയന്റ് നഷ്ടത്തിൽ 11,222.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ … Read More