121

Powered By Blogger

Wednesday, 12 June 2019

വായ്പ തിരിച്ചടയ്‌ക്കേണ്ട; പ്രതിമാസ വാടകയില്‍ ഇനി പുതിയ കാറ് നിങ്ങള്‍ക്ക് സ്വന്തമാക്കാം

ന്യൂഡൽഹി: നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക മുടക്കേണ്ടതില്ല. ബാങ്ക് ലോൺ എടുക്കേണ്ട. പുതിയ കാറിനുവേണ്ട കാലാകാലങ്ങളിലെ സർവീസ് നടത്താൻ പാടുപെടെകുയും വേണ്ട. അതിന് പണം ചെലവാകുകയുമില്ല. കാർ കമ്പനിയുമായി ഒരു കരാറിലെത്തിയാൽമതി. ഹ്യൂണ്ടായ്, മഹീന്ദ്ര, സ്കോഡ, ഫിയറ്റ് തുടങ്ങിയ കാർ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡലായ ക്രേറ്റ നിങ്ങൾക്ക് വേണോ? അഞ്ചുവർഷത്തേയ്ക്ക് ജിഎസ്ടി അടക്കം 17,642 രൂപ പ്രതിമാസം നൽകിയാൽമതി. നിങ്ങൾ ബാങ്ക് വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം ഇഎംഐ ആയി അഞ്ചുവർഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. കാറുകൾക്കുപുറമെ ഇരുചക്ര വാഹനമേഖലയും ഇത്തരത്തിൽ ലീസിന് വാഹനങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏതർ എനർജി ബാറ്ററിയിൽ ഓടുന്ന പ്രീമിയം ബൈക്കായ ഏതർ 450 ഉം ഇങ്ങനെ ലഭിക്കും. പ്രതിമാസം 2,500 രൂപ മുടക്കിയാൽ മതി. നടപ്പ് സാമ്പത്തിക വർഷം ആദ്യ രണ്ടുമാസങ്ങളിൽ വാഹന വില്പന 19 ശതമാനം ഇടിഞ്ഞതിനെതുടർന്നാണ് പുതിയ രീതിയിലുള്ള കരാർ രീതി അവതരിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായത്. വരും മാസങ്ങളിലും വില്പന കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്തെ പുതുതലമുറയിൽ ഭൂരിഭാഗംപേരും ഇടയ്ക്കിടെ പുതിയ മോഡലുകൾ സ്വന്തമാക്കാൻ താൽപര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ലീസിന് കാറെടുക്കാൻ നിരവധിപേർ തയ്യാറാകുമെന്നാണ് കരുതുന്നത്. ശമ്പള വരുമാനക്കാർ, ചെറുകിട ബിസിനസുകാർ, കോർപ്പറേറ്റ്-പൊതുമേഖ സ്ഥാപനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ പുതിയ നീക്കം.

from money rss http://bit.ly/2IztIbv
via IFTTT