121

Powered By Blogger

Tuesday, 11 June 2019

സബ്‌സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സിനും അനുമതി നല്‍കിയേക്കും

ന്യൂഡൽഹി: സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികളേയും അനുവദിച്ചേക്കും. റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികളുടെ ദീർഘനാളത്തെ ആവശ്യമാണിത്. നിലവിൽ പൊതുമേഖലകമ്പനികളാണ് സബ്സിഡി നിരക്കിലുള്ള പാചക വതക വിതരണം നടത്തുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയൻസിന്റെ പ്ലാന്റിൽ വൻതോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ സബ്സിഡി സിലിണ്ടർ വിതരണത്തിന് സർക്കാരിൽ വൻ സമ്മർദം ചെലുത്തിവരികയായിരുന്നു. നിലവിൽ പൊതുമേഖല കമ്പനികൾ വിപണി വിലയ്ക്ക് സബ്സിഡിയില്ലാതെയാണ് എൽപിജി സിലിണ്ടറുകൾ വീടുകളിലെത്തിക്കുന്നത്. അർഹതപ്പെട്ടവർക്ക് സബ്സിഡി സർക്കാർ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ജൂലായ് അവസാനത്തോടെ സർക്കാരിന് റിപ്പോർട്ട് കൈമാറും. സാമ്പത്തിക വിദഗ്ധൻ കിരിത് പരീഖ്, മുൻ പെട്രോളിയം സെക്രട്ടറി ജിസി ചതുർവേദി, ഇന്ത്യൻ ഓയിലിന്റെ മുൻ ചെയർമാൻ എംഎ പത്താൻ, ഐഐഎം അഹമ്മദാബാദ് ഡയറക്ടർ ഇറോൾ ഡി സൂസ, പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എൽപിജി ഉപഭോക്താവാണ് ഇന്ത്യ. 24.9 ദശലക്ഷം ടൺ എൽപിജിയാണ് 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഉപയോഗിച്ചത്. ഇതിൽ പകുതിയും ഇറക്കുമതി ചെയ്തതാണ്.

from money rss http://bit.ly/2IA2L7r
via IFTTT