121

Powered By Blogger

Sunday, 15 February 2015

ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്ക്‌ മുന്നോടിയായി അതിര്‍ത്തിയില്‍ പാക്‌ വെടിവപ്പ്‌









Story Dated: Sunday, February 15, 2015 04:03



mangalam malayalam online newspaper

ശ്രീനഗര്‍: അഡ്‌ലയ്‌ഡില്‍ ഇന്ത്യ-പാക്‌ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരത്തിന്‌ മുന്നോടിയായി ജമ്മു കാശ്‌മീരിലെ ആര്‍. എസ്‌. പുര സെക്‌ടറില്‍ ഇന്ത്യന്‍ സൈനിക പോസ്‌റ്റിനു നേരെ പാക്‌ വെടിവപ്പ്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണയാണ്‌ പാകിസ്‌താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്‌.


ലോകകപ്പ്‌ മത്സരങ്ങളില്‍ പാക്‌ ടീമിന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിജയ ആശംസകള്‍ നേര്‍ന്ന്‌ മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്ക്‌ നേരെ ആക്രമണം നടന്നത്‌. ഇന്ത്യന്‍ സൈന്യം ശക്‌തമായി തിരിച്ചടിക്കുകയാണ്‌.


ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ മത്സരങ്ങള്‍ ശത്രുത മറന്ന്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്‌തിപ്പെടുത്തുന്നതിനുള്ള അവസരമായിട്ടാണ്‌ പലപ്പോഴും ഇന്ത്യ കണക്കാക്കുന്നത്‌. 2011ല്‍ ഇന്ത്യയില്‍ നടന്ന ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ മത്സരത്തില്‍ ഇന്ത്യയുടെ അതിഥിയായും കളി ആസ്വദിക്കുന്നതിനായും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പാക്‌ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ക്ക്‌ വേണ്ടിയുമായിരുന്നു ഇത്‌.










from kerala news edited

via IFTTT