ലോകകപ്പ് തുടങ്ങിയതോടെ ക്രിക്കറ്റ് വിപണിയും സജീവം
Posted on: 16 Feb 2015
ലോകകപ്പിനെ ആവേശത്തോടെ സ്വീകരിക്കുന്ന ക്രിക്കറ്റ് പ്രേമികളെ മുന്നില്‍ക്കണ്ട് ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ വിപണിയിലെ താരമായി മാറിയിരിക്കുകയാണ്. ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളുടെ ലോകകപ്പ് വസ്ത്രങ്ങളുടെയും മറ്റ് അനുബന്ധ ഉത്പന്നളുടെയും ശേഖരം പുറത്തിറക്കിയിട്ടുണ്ട്. ലുലുവിന്റെ എല്ലാ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളിലും യു.എ.ഇ. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഘാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ് അയര്‍ലന്‍ഡ്, സിംബാബ്വെ തുടങ്ങി മുഴുവന്‍ ടീമുകളുടെയും ജെഴ്‌സികള്‍ വില്പനയ്ക്കുണ്ട്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള േജഴ്‌സികള്‍ക്ക് 55 ദിര്‍ഹം മുതല്‍ 139 ദിര്‍ഹം വരെയാണ് നിരക്ക്.
ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ വരുംദിവസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ലുലുവിന്റെ നൂറിലധികം ശാഖകളിലൂടെ ക്രിക്കറ്റ് ഉത്പന്നങ്ങള്‍ എല്ലാവരിലേക്കും എത്തുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ കോമേഴ്‌സ്യല്‍ വിഭാഗം ജനറല്‍ മാനേജര്‍ ക്യാമ്പെല്‍ ജാമിസണ്‍ പറഞ്ഞു.
from kerala news edited
via IFTTT