Story Dated: Sunday, February 15, 2015 06:54
ശ്രീനഗര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പെട്ടെന്നുണ്ടായ പാക് പ്രേമത്തിന് പിന്നില്‍ അമേരിക്കയാണെന്ന് പാകിസ്‌ഥാന്‍. വിദേശ സെക്രട്ടറി എസ് ജെയ്‌ശങ്കറിനെ ഇസ്‌ളാമാബാദിലേക്ക് അയയ്‌ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ അമേരിക്കന്‍ സമ്മര്‍ദ്ദമാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസാണ് പ്രസ്‌താവന നടത്തിയിരിക്കുന്നത്.
പാകിസ്‌ഥാനുമായുള്ള ചര്‍ച്ച പുനരാരംഭിക്കുന്ന കാര്യത്തില്‍ മോഡി അമേരിക്കയേയും മറ്റുള്ളവരേയും പിന്‍തുടരുക മാത്രമാണ് ചെയ്‌തതെന്ന് അസീസ് വിശ്വസിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സൂചന മോഡി കാണിച്ചത് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ്. ആണവശക്‌തികള്‍ കൂടിയായി മാറിയിട്ടുള്ള ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും പ്രശ്‌ന പരിഹാരത്തിനുമായി മിക്കവാറും അഭിപ്രായം ഉന്നയിക്കാറുണ്ടായിരുന്നത് അമേരിക്കയായിരുന്നു.
വെള്ളിയാഴ്‌ച പുലര്‍ച്ചേയാണ് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ചത്. ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള മത്സരത്തില്‍ പാകിസ്‌ഥാന് ആശംസകള്‍ വിളിച്ചറിയിച്ച മോഡി വിദേശ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ ജയശങ്കറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാകിസ്‌ഥാന്‍ വിദേശ ഓഫീസ് പ്രസ്‌താവനയിലൂടെ സ്വാഗതം അറിയിക്കുകയുമായിരുന്നു. നീക്കത്തെ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും സ്വാഗതം ചെയ്‌തിട്ടുണ്ട്.
from kerala news edited
via IFTTT