Story Dated: Sunday, February 15, 2015 06:22
ന്യൂഡല്‍ഹി: അന്ധവിശ്വാസത്തെ കാറ്റില്‍ പറത്തി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ കമന്റേറ്ററുടെ വേഷത്തിലെത്തിയപ്പോള്‍ പാകിസ്‌താന് എതിരായ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ടിം ഇന്ത്യയ്‌ക്ക് ചരിത്ര വിജയം.
താന്‍ ടിവിയിലോ നേരിട്ടോ കണ്ടിട്ടുള്ള മത്സരങ്ങള്‍ ഇന്ത്യയ്‌ക്ക് പരാജയം സമ്മാനിച്ചിരുന്നു എന്ന് ആമുഖമായി പ്രഖ്യാപിച്ചാണ് ഇന്ത്യ-പാക് മത്സരത്തില്‍ കമന്റേറ്ററുടെ വേഷമണിയുന്നതായി ബിഗ് ബി വ്യക്‌തമാക്കിയത്. ലോകകപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്ന അഞ്ചു മത്സരങ്ങളിലും ഇന്ത്യ വിജയക്കൊടി പായിച്ചിരുന്നെങ്കിലും ബിഗ് ബിയുടെ പ്രസ്‌താവന ഇന്ത്യയുടേയും അദ്ദേഹത്തിന്റെയും ആരാധകര്‍ക്ക് ആശങ്കയ്‌ക്ക് വഴിവെച്ചിരുന്നു. തന്റെത് വെറും അന്ധവിശ്വാസം മാത്രമായിരിക്കണേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ബച്ചന്‍ കമന്റേറ്ററായത്. ഈ പ്രാര്‍ത്ഥനകേട്ട കായികലോകം ബച്ചന്റെ പ്രാര്‍ത്ഥന ഏറ്റുചൊല്ലി.
കായിക പ്രേമികളുടെയും ഒപ്പം ബച്ചന്റെയും പ്രാര്‍ത്ഥനയ്‌ക്ക് പ്രതിഫലമെന്ന നിലയില്‍ അഡ്‌ലയ്‌ഡിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 76 റണ്‍സിന് ടീം ഇന്ത്യ വിജയം കുറിച്ചു. ഒരുപക്ഷേ ഇന്ത്യ ഈ മത്സരത്തില്‍ പാകിസ്‌താന് മുമ്പില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ബച്ചന്റെ അന്ധവിശ്വാസം കായിക പ്രേമികള്‍ക്ക് മുമ്പില്‍ ഒരു ചോദ്യചിഹ്നമായേനെ.
from kerala news edited
via IFTTT