Story Dated: Sunday, February 15, 2015 07:43
ഭോപ്പാല്‍: ജനങ്ങളുടെ സൗകര്യാര്‍ത്ഥം പരാതികള്‍ വേഗത്തില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിക്കുകയാണ് ഭോപ്പാല്‍ പോലീസ്. 'സിറ്റിസണ്‍ കോപ്' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ എ.റ്റി.എം. കാര്‍ഡ്, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, തുടങ്ങിയ സുപ്രധാന രേഖകള്‍ നഷ്‌ടപ്പെട്ടതിന്റെയും മൊബൈല്‍ ഫോണ്‍ കളഞ്ഞ് പോകുകയോ മോഷ്‌ടിക്കുകയോ ചെയ്‌താല്‍ അത് സംബന്ധിച്ചുള്ള പരാതിയും പോലീസിന് കൈമാറാം.
പരാതിക്കാരുടെ സമയം ലാഭിക്കുക എന്നതും, പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതുമാണ് പുതിയ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്‌തമാക്കി. പരാതി സമര്‍പ്പിച്ച ശേഷം പരാതിയുടെ കോപ്പി ഇമെയില്‍ വഴി പരാതിക്കാരന് ലഭ്യമാക്കാനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. പരാതിയുടെ തുടര്‍ അന്വേഷണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും പരാതിക്കാരന് ഈ കോപ്പി ഉപയോഗിക്കാം.
ഭോപ്പാലിലെ പോലീസ് സ്‌റ്റേഷനുകളിലെയും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെയും മൊബൈല്‍ നമ്പരുകളും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. നിലവില്‍ ആപ്ലിക്കേഷന്റെ സൗകര്യം ഭോപ്പാലിലെ പോലീസ് സ്‌റ്റേഷന്റെ പരിസരത്ത് മാത്രമാണ് ലഭിക്കുക.
from kerala news edited
via IFTTT