ലിവര്‍പൂള്‍ ലിംകയ്ക്ക് പുതിയ അമരക്കാര്‍
Posted on: 15 Feb 2015
തോമസ് ജോണ്‍ വാരിക്കാട്ട് ചെയര്‍മാന്‍
ലിവര്‍പൂള്‍: ഒരു പതിറ്റാണ്ടിന്റെ ചരിത്രമുള്ള ലിംകയുടെ 2015 - 16 പ്രവര്‍ത്തന വര്‍ഷത്തേക്ക് തോമസ് ജോണ്‍ വരിക്കാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ബ്രോസ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന വാര്‍ഷിക പൊതുയോഗം എതിരില്ലാതെ തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നുവര്‍ഷമായി ലികയുടെ ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരുന്ന തോമസ് ജോണ്‍ രണ്ടാം തവണയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കലാരംഗത്ത് ശ്രദ്ധേയനായ എബി മാത്യുവാണ് സെക്രട്ടറി. കായികപ്രേമി എബ്രഹാം ഫിലിപ്പ് (ഡൂയി) ആണ് ജോ. സെക്രട്ടറി. ചാക്കോച്ചന്‍ മത്തായി (ഷാജി) യാണ് ട്രഷറര്‍.
ബിജിമോന്‍ മാത്യു (ജോ. ട്രഷറര്‍). യുക്മ പ്രതിനിധികളായി തമ്പി ജോണും ബിജു പീറ്ററും ബിനു മൈലപ്രയും തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോ ഓര്‍ഡിനേറ്റര്‍: ഡോണ്‍ പോള്‍, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍: ജേക്കബ് വര്‍ഗീസ്, ലിംക മലയാളം സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍: സണ്ണി ജേക്കബ്, ഡൊമിനിക് കാര്‍ത്തികപ്പള്ളി. സണ്ണി ജേക്കബ് (ഇന്റേണല്‍ ഓഡിറ്റര്‍). ഫ്രാന്‍സിസ് മറ്റത്തില്‍, ബിനു മൈലപ്ര, ബെന്നി തോമസ്, ജോബി ജോസഫ്, ജോജോ മാത്യു, ജോസ് എബ്രഹാം, ജോസ് കണ്ണങ്കര, മനോജ് വടക്കേടത്ത്, രാജി മാത്യു ജോണ്‍, റോബിന്‍ ആന്റണി, റെജി തോമസ്, തോമസ് ഫിലിപ്പ്, തമ്പി ജോസ് എന്നിവരുള്‍പ്പെട്ട 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. ബിജി പീറ്ററാണ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. ഫ്രാന്‍സിസ് മറ്റത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ബിനു മൈലപ്ര പ്രവര്‍ത്തന റിപ്പോര്‍ട്ടും ചാക്കോച്ചന്‍ മത്തായി വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
വാര്‍ത്ത അയച്ചത്: ബിനു മൈലപ്ര
from kerala news edited
via IFTTT