Story Dated: Sunday, February 15, 2015 08:57
ന്യൂഡല്‍ഹി: കറാച്ചിയില്‍ തടവിലായിരുന്ന 172 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തൊഴിലാളികളെ മോചിപ്പിച്ച കാര്യം പാകിസ്‌താന്‍ അറിയിച്ചത്. തടവുകാര്‍ വാഗ അതിര്‍ത്തിവഴി ട്രെയിനില്‍ ഇന്ത്യയിലേക്ക് തിരിച്ചതായി പാക് അധികൃതര്‍ വ്യക്‌തമാക്കി.
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പിടിയിലായ മത്സ്യതൊഴിലാളികളെ കറാച്ചിയിലെ രണ്ട് വ്യത്യസ്‌ത ജയിലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് നരേന്ദ്ര മോഡി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തൊഴിലാളികളെ മോചിപ്പിച്ചുകൊണ്ട് പാക് സര്‍ക്കാര്‍ ഉത്തരവിട്ടത്. വഴിച്ചിലവിനായി കുറച്ച് പണവും മറ്റ് സമ്മാനങ്ങളും നല്‍കിയാണ് ഇന്ത്യന്‍ തടവുകാരെ പാകിസ്‌താന്‍ മോചിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന സാധ്യതകള്‍ക്ക് തുടക്കമായാണ് പാക് നടപടിയെ ഇന്ത്യ വിലയിരുത്തുന്നത്.
2014 നവംബറില്‍ 40 മത്സ്യതൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചിരുന്നു. 349 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക് ജയിലില്‍ ഇപ്പോഴും തടവില്‍ കഴിയുന്നതായി പാകിസ്‌താന്‍ തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT