121

Powered By Blogger

Thursday, 8 January 2015

പാറ്റൂരില്‍ ക്രമക്കേടു നടന്നു; ഭരത് ഭൂഷണും നിവേദിതയ്ക്കും പങ്കില്ല









Story Dated: Friday, January 9, 2015 12:12



mangalam malayalam online newspaper

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ ക്രമക്കേടു നടന്നുവെന്ന് ലോകായുക്ത നിയോഗിച്ച എ.ഡി.ജി.പി ജേക്കബ് തോംസന്റെ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരനും ഇടപാടില്‍ പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ അടക്കം 15 ഉന്നത ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ് 30.98 സെന്റ് നിര്‍മ്മാണ കമ്പനി കൈയേറിയതായും നിര്‍മ്മാണം നടത്തിയിരിക്കുന്നത് കൈയേറിയതില്‍ 24 സെന്റ് സ്ഥലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ളാറ്റ് മൂന്നാമത് ഒരാളോ റിസീവറോ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.


എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസെടുത്തു. കേസില്‍ ആരോപണ വിധേയരായ 15 പേരും അടുത്ത മാസം ആറിന് ലോകായുക്ത കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നോട്ടീസും നല്‍കി.


തിരുവനന്തപുരം മുന്‍ കലക്ടര്‍ കെ.എന്‍ സതീശന്‍, നിലവിലെ കലക്ടര്‍ ബിജു പ്രഭാകര്‍, ജല അതോറിട്ടി, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്ന ഘട്ടത്തിലെല്ലാം ലോകായുക്ത ഈ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.


അതേസമയം, അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പ്രതികരിച്ചു. ഭൂമി കണ്ടെത്താനുള്ള ശ്രമം മാത്രമാണ് നടത്തിയത്. നോട്ടീസ് ലഭിച്ച ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജുപ്രഭാകര്‍ അറിയിച്ചു.










from kerala news edited

via IFTTT