121

Powered By Blogger

Thursday, 8 January 2015

ശ്രീലങ്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌; രാജപക്‌സെ തോല്‍വി സമ്മതിച്ചു









Story Dated: Friday, January 9, 2015 07:33



mangalam malayalam online newspaper

മീററ്റ്‌: ശ്രീലങ്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മഹീന്ദാ രാജപക്‌സെയ്‌ക്ക് കനത്ത തിരിച്ചടി. ആദ്യ റൗണ്ട്‌ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എതിര്‍ സ്‌ഥാനാര്‍ത്ഥി മൈത്രീപാല സിരിസേന 56.5 ശതമാനം വോട്ടുകള്‍ നേടി മുന്നിലുണ്ട്‌. 42 ശതമാനം വോട്ടുകളാണ്‌ രാജപക്‌സെയ്‌ക്ക് ലഭിച്ചിരിക്കുന്നത്‌.


രാജപക്‌സെ തോല്‍വി സമ്മതിച്ചതായും ഉടന്‍ മാധ്യമങ്ങളെ കാണുമെന്നും വിവരമുണ്ട്‌. രണ്ടുമാസം മുമ്പുവരെ രാജപക്‌സെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന മുഖ്യ പ്രതിപക്ഷമായ യു.എന്‍.പി.യുടെ സ്‌ഥാനാര്‍ഥിയായാണ്‌ അങ്കത്തിനിറങ്ങിയത്‌. തെരഞ്ഞെടുപ്പില്‍ ശക്‌തമായ തമിഴ്‌വികാരം അലയടിച്ചതാണ്‌ രാജപക്‌സെ യുഗത്തിന്‌ അവസാനം കുറിച്ചതെന്നാണ്‌ വാര്‍ത്തകള്‍. എല്‍ടിടിഇ സൈനിക നടപടിയിലൂടെ എതിരാളികളായി മാറിയ തമിഴര്‍ കൂട്ടത്തോടെ പോളിംഗ്‌ ബൂത്തിലെത്തിയത്‌ രാജപക്‌സെയ്‌ക്ക് വിനയായി.


തമിഴര്‍ക്ക്‌ ഭൂരിപക്ഷമുള്ള വടക്കു കിഴക്കന്‍ മേഖലകളില്‍ 80 ശതമാനം പോളിംഗ്‌ നടന്നതും സിംഹളരുടെ പോളിംഗ്‌ ശതമാനം 20 ആയി കുറഞ്ഞതും രാജപക്‌സേയ്‌ക്ക് എതിരാകുകയായിരുന്നു. തമിഴ്‌ മുസ്ലിം ഭൂരിപക്ഷ മേഖലകളിലടക്കം റെക്കോര്‍ഡ്‌ പോളിങുണ്ടായി. ഇതോടെ മൂന്നാം തവണ പ്രസിഡന്റാകാനുള്ള രാജപക്‌സെയുടെ മോഹമാണ്‌ പൊലിഞ്ഞത്‌. മൂന്നാംവട്ടവും പദവിയിലെത്താന്‍ രണ്ടുവര്‍ഷം നേരത്തേ തെരഞ്ഞെടുപ്പിന്‌ രാജപക്‌സെ ഉത്തരവിട്ടിരുന്നു.










from kerala news edited

via IFTTT