Story Dated: Friday, January 9, 2015 03:10
കോഴിക്കോട്: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ.പി.വി.ശങ്കരനാരായണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ 2014 ലെ പുരസ്‌കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് സമ്മാനിച്ചു. ഭരണരംഗത്തും സംഘാടക രംഗത്തും പ്രകടിപ്പിച്ച മികവിനും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചതിനുമാണ് പുരസ്‌കാരം. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്‌ടര്‍ എം.പി വീരേന്ദ്രകുമാര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. പി.വി ശങ്കരനാരായണന്‍ അനുസ്‌മരണസമിതി ചെയര്‍മാന്‍ പി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രനെ മന്ത്രി രമേശ് ചെന്നിത്തല പൊന്നാടയണിയിച്ചു. എ പ്രദീപ്‌കുമാര്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് കെ.സി അബു, ഐ.എന്‍.ടി.യു.സി. സംസ്‌ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കെ ഗോപാലന്‍, ഡോ. മൊയ്‌തു, സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി ടി.ദാസന്‍, എ.ഐ.ടി.യു.സി. സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍,അഡ്വ. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT