കുരുന്നു പ്രതിഭകളുടെ ശാസ്ത്രമേള
Posted on: 09 Jan 2015
ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ആയിരത്തോളം ആണ്‍കുട്ടികളും അവരുടെ ശാസ്ത്രാധ്യാപകരും ചേര്‍ന്നാണ് മേള ഒരുക്കിയത്. റെയില്‍വേ ഗേറ്റ്, ഹൈഡ്രോളിക് ലിഫ്റ്റ്, മാലിന്യ സംസ്‌കരണം, കമ്പോസ്റ്റ് നിര്‍മ്മാണം, ജലവൈദ്യുതി നിലയം, എന്നിങ്ങനെ വിവിധ ശാസ്ത്ര തത്വങ്ങള്‍ ഉള്‍പ്പെടുത്തിയ അഞ്ഞൂറില്‍ പരം പ്രവര്‍ത്തന മാതൃകകളാണ് ശാസ്ത്ര മേളയിലുണ്ടായിരുന്നത്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷിബുരാജ് മേള ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ഭാരത് ഗൗരവ് അവാര്‍ഡ് ലഭിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലും ഗള്‍ഫ് സി.ബി.എസ്.ഇ. കൗണ്‍സില്‍ ചെയര്‍മാനുമായ കെ.ആര്‍.രാധാകൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. നാഷണല്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ഗോള്‍ഡ് മെഡല്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളെ മേളയില്‍ അഭിനന്ദിച്ചു. അസോസിയേഷന്‍ ട്രഷറര്‍ ബിജു സോമന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം, സീനിയര്‍ സൂപ്പര്‍ വൈസര്‍ മുഹമ്മദ് നജീബ്, ആശംസകള്‍ നേര്‍ന്നു.വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ് നന്ദിയും പറഞ്ഞു. ശാസ്ത്രവിഭാഗം തലവന്‍മാരായ എം.രാജീവ്(ഫിസിക്‌സ്),ആയിഷ അഷ്‌റഫ്(ബയോളജി),ശോഭന സതീശന്‍(കെമിസ്ട്രി) എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് : കെ.വി.എ.ഷുക്കൂര്‍
from kerala news edited
via IFTTT