Story Dated: Friday, January 9, 2015 03:15

പാലക്കാട്: മുപ്പത്തിരണ്ടാമത് കേരള ടെക്നിക്കല്‍ ഹൈസ്കൂള്‍ കായികമേള മരുതറോഡിലെ പാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി. രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ശിവകുമാര്‍, വി. ശശിധരന്, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.സി. അശോക്കുമാര്, സീമ എന്നിവര്‍ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ജോ.ഡയറക്ടര്‍ എന്‍. ശാന്തകുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.കെ. മുരളികൃഷ്ണന് നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ കായിക മത്സരങ്ങള്‍ നടക്കും. 52 ഇനങ്ങളിലാണ് മല്‍സരങ്ങള്‍. സംസ്ഥാനത്തെ 48 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ നിന്നായി 1000 ത്തോളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. മേള ശനിയാഴ്ച സമാപിക്കും.
from kerala news edited
via
IFTTT
Related Posts:
മണ്ണാര്‍ക്കാട്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങണം Story Dated: Sunday, March 1, 2015 02:49മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കേന്ദ്രമായി പുതിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങണമെന്ന് നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പാലക്കാട് ജില്… Read More
അട്ടപ്പാടിയില്‍ സൗജന്യ ദന്തചികിത്സ ലഭ്യമാക്കുന്നു Story Dated: Saturday, February 28, 2015 03:38പാലക്കാട്: ആധുനിക ദന്തശാസ്ത്രത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് സൗജന്യ ദന്തചികിത്സ ലഭ്യമാക്കുന്നു. സ്… Read More
പൊതുജനാരോഗ്യം: ഏകദിന ശില്പശാല നടത്തി Story Dated: Saturday, February 28, 2015 03:38പാലക്കാട്: ജില്ലയില്‍ സി.ഒ.ടി.പി.എ നിയമം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് ഏകദിന ശില്… Read More
പട്ടാമ്പിയില്‍ ഫയര്‍ഫോഴ്സ് യൂണിറ്റിനായുള്ള കാത്തിരിപ്പ് നീളുന്നു Story Dated: Saturday, February 28, 2015 03:38മുളയന്‍കാവ്: ഫയര്‍ഫോഴ്സ് യൂണിറ്റിനായുള്ള പട്ടാമ്പിക്കാരുടെ കാത്തിരിപ്പ് നീളുന്നു. പട്ടാമ്പി കേന്ദീകരിച്ച് ഒരു ഫയര്‍ഫോഴ്സ് യൂണിറ്റ് വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പ… Read More
വനംവകുപ്പ് ഓഫീസില്‍ അക്രമം നടത്തുകയും ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. Story Dated: Saturday, February 28, 2015 03:38വടക്കഞ്ചേരി: മംഗലംഡാം വനംവകുപ്പ് ഓഫീസില്‍ അക്രമം നടത്തുകയും വനംവകുപ്പിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മംഗലംഡാം കവിളുപാറ ആദിവാസി മൂപ്പന് ഉള്‍പ്പെടെ അഞ്ച് പേര… Read More