121

Powered By Blogger

Thursday, 8 January 2015

ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്‌








ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്‌


Posted on: 09 Jan 2015



ദോഹ: ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കരുത്ത് കാട്ടി. ആറു സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്. 17-ാമത് ഏഷ്യന്‍ യൂത്ത് (ബോയ്‌സ് ആന്റ് ഗേള്‍സ്), 22-ാമത് ജൂനിയര്‍ വുമണ്‍, 29-ാമത് ജൂനിയന്‍ മെന്‍ ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പുകളാണു ദോഹയില്‍ നടന്നത്.

ഇന്ത്യയുടെ സ്വപ്‌ന പ്രിയ ബറുവ ജൂനിയര്‍ വുമണ്‍ 69 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡലും ജൂനിയര്‍ മെന്‍ 85 കിലോഗ്രാം വിഭാഗത്തില്‍ വെങ്കട്ട് രാഹുലും സ്വര്‍ണവും ജൂനിയര്‍ വുമണ്‍ ലിഫ്റ്റര്‍മാരായ എസ് തസാന ചാനു(58 കിലോഗ്രാം), പൂനം യാദവ് 63 കിലോഗ്രാം എന്നിവര്‍ വെങ്കലവും യൂത്ത് ഗേള്‍സ് 58 കിലോഗ്രാം വിഭാഗത്തില്‍ കെ എച്ച് നുങ്ഷിതോണും മൂന്നാം സ്ഥാനവും നേടി.


ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയത് യൂത്ത് ബോയ്‌സ് വിഭാഗത്തിലാണ്. യൂത്ത് ബോയ്‌സിലെ മൂന്ന് ഇനത്തിലും ഇന്ത്യക്കായിരുന്നു സ്വര്‍ണം. യൂത്ത് ഗേള്‍സ്, ജൂനിയര്‍ വുമണ്‍ വിഭാഗത്തിലാണ് മറ്റ് രണ്ടു സ്വര്‍ണങ്ങള്‍ നേടിയത്.

ഇന്ത്യക്കു പുറമേ പാകിസ്താന്‍, കസാഖിസ്താന്‍, കിര്‍കിസ്താന്‍, അല്‍ജീരിയ, ഒമാന്‍, തായ്‌വാന്‍, ഖത്തര്‍, ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് മത്സര രംഗത്തുള്ളത്. ചാമ്പ്യന്‍ഷിപ്പിലെ അവസാന രണ്ടിനങ്ങളിലെ മത്സരങ്ങള്‍ ഇന്നു നടക്കും.

മുന്‍ കേന്ദ്ര മന്ത്രി ബീരേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ 36 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്നെത്തിയത്.

അതേ സമയം ഏഷ്യന്‍ വെയ്റ്റിലിഫ്റ്റിങ് അസോസിയേഷന്‍ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞടുപ്പില്‍ ബീരേന്ദ്ര പ്രസാദ് എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

Related Posts: