Story Dated: Thursday, January 8, 2015 02:10
കോഴിക്കോട്: മലയാള സിനിമയിലെ സമാന്തര മുന്നേറ്റം ഇല്ലാതാക്കപ്പെട്ടതിന്റെ ചരിത്രവും കമ്മ്യൂണിസ്‌റ്റ് നേതാവ് ചാത്തുണ്ണിമാസ്‌റ്ററുടെ സി.പി.എമ്മില്‍ നിന്നുള്ള പുറത്താക്കപ്പെടലും വിവരിച്ച് പുസ്‌തകമിറങ്ങി. സമാന്തര സിനിമയ്‌ക്ക് എന്താണു സംഭവിച്ചതെന്ന ചോദ്യമാണ് പുസ്‌തമുയര്‍ത്തുന്നത്. അതോടൊപ്പം ജനശക്‌തിയുമായും കിസാന്‍സഭയുമായും ബന്ധപ്പെട്ട സാമ്പത്തികാരോപണങ്ങളുടെ പേരില്‍ കമ്മ്യൂണിസ്‌റ്റ് നേതാവ് ചാത്തുണ്ണി മാസ്‌റ്റര്‍ പുറത്താക്കപ്പെട്ട സംഭവത്തിന്റെ ഉള്ളറകളും പുസ്‌തകം പങ്കുവയ്‌ക്കുന്നു.
ശിഖ മോഹന്‍ദാസ് രചിച്ച് കോഴിക്കോട് അദൈ്വത് ബുക്‌സ് ആണ് ' ജനശക്‌തി ഫിലിംസ് ' എവിടെ എന്ന പുസ്‌തകമിറക്കിയത്. ചലച്ചിത്ര സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് പുസ്‌തകം പ്രകാശനം ചെയ്‌തു. നല്ല സിനിമയെ കുറിച്ചും ജനകീയ സിനിമയെ കുറിച്ചുമുള്ള തെറ്റായ ധാരണകളാണ് കേരളത്തിലെ സമാന്തര സിനിമാ പ്രസ്‌ഥാനങ്ങളുടെയും ജനശക്‌തി ഫിലിംസിന്റെയും തകര്‍ച്ചയ്‌ക്കു വഴിവച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനശക്‌തി ഫിലിംസിന്റെ മുഖ്യസംഘാടകനായിരുന്ന കെ. ചാത്തുണ്ണിമാസ്‌റ്റര്‍ കള്ളനാണെന്നു പറഞ്ഞാല്‍ ലോകത്താരും വിശ്വസിക്കില്ലെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. ചെലവൂര്‍ വേണു അധ്യക്ഷത വഹിച്ചു.
from kerala news edited
via IFTTT