Story Dated: Friday, January 9, 2015 03:13
കോട്ടയ്‌ക്കല്‍: ഒതുക്കുങ്ങല്‍ മുണ്ടോത്തുപറമ്പില്‍ നിന്നും മൂന്ന് ഭീമന്‍ പെരുമ്പാമ്പുകളെ പിടികൂടി. ഇന്നലെ വൈകുന്നേരം തച്ചകുളമ്പന്‍ അബ്‌ദുര്‍റഹ്‌മാന്‍കുട്ടിയുടെ വീട്ടുമുറ്റത്തു നിന്നുമാണ് പിടികൂടിയത്. പിടികൂടിയവയില്‍ ഒന്നിന് 80 കിലോഗ്രാമും മറ്റു രണ്ടെണ്ണത്തിന് 50 കിലോഗ്രാമും തൂക്കമുണ്ട്. പാമ്പുകള്‍ക്ക് മൂന്ന് മീറ്ററിലധികം നീളമുണ്ട്. പ്രദേശവാസി കൂടിയായ പാമ്പ് പിടുത്തക്കാരന്‍ താണിയാട്ടില്‍ ഷരീഫ് ആണ് പാമ്പുകളെ പിടികൂടിയത്. പ്രദേശത്ത് പാമ്പുകളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. ഒരു ആഴ്‌ച മുമ്പ് ഇവിടെ നിന്ന് രണ്ട് മീറ്ററോളം നീളം വരുന്ന കരിമൂര്‍ഖനെ പിടികൂടിയിരുന്നു. പിടികൂടിയ പാമ്പുകളെ വനം വകുപ്പധികൃതര്‍ക്ക് കൈമാറി.
from kerala news edited
via IFTTT