Story Dated: Friday, January 9, 2015 03:08
കണ്ണൂര്‍: അന്താരാഷ്ര്‌ട വിപണിയില്‍ ബാരലിന് 50 ഡോളറിന് താഴെ ക്രൂഡോയില്‍ വില എത്തിയിട്ടും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ തയ്യാറാകാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തില്‍ ജില്ലയില്‍ വഴി തടയല്‍ സമരം സംഘടിപ്പിച്ചു. മാത്തില്‍ നടന്ന വഴിതടയല്‍ സമരം പി. സജികുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. എം.വി. സുനില്‍കുമാര്‍, എം. അരുണ്‍, പി.പി. സിധിന്‍, പി. അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. പയ്യന്നൂര്‍ പഴയ ബസ്‌റ്റാന്റില്‍ കെ. വിജീഷ് ഉദ്‌ഘാടനം ചെയ്‌തു. എ.വി. രഞ്‌ജിത്ത്, വി.ഇ. രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. , പിലാത്തറയില്‍ ടി.വി. രാജേഷ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. എം.വി. രാജീവന്‍, വരുണ്‍ ബാലകൃഷ്‌ണന്‍, കെ.സു. മിത്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തളിപ്പറമ്പില്‍ കെ. സന്തോഷ് ഉദ്‌ഘാടനം ചെയ്‌തു. എ. രാജേഷ്, ടി. പ്രകാശന്‍, എം .സുജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലക്കോട് സി ഷൈജു ഉദ്‌ഘാടനം ചെയ്‌തു. കെ ഹരീഷ്, എം എന്‍ സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. ശ്രീകണ്‌ഠാപുരത്ത് കെ.വി. സുമേഷ് ഉദ്‌ഘാടനം ചെയ്‌തു. പി. ഷിനോജ്, റോബര്‍ട്ട് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. മയ്യില്‍ കെ ബൈജു ഉദ്‌ഘാടനം ചെയ്‌തു. സി. ശ്രീജിത്ത്, എം. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്‌ഷനില്‍ ബിജു കണ്ടക്കൈ ഉദ്‌ഘാടനം ചെയ്‌തു. പി.വി. സച്ചിന്‍, കെ. ഷഹറാസ്, കെ.കെ. റിജു എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT